ജയഭാരതി, കാര്‍ത്തിക  
Gulf

ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; തീപിടിത്തത്തില്‍ പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് യുവതിയുടെയും രണ്ടുവയസ്സുള്ള മകളും മരിച്ചു. ചെന്നൈ നാങ്ങനല്ലൂര്‍ കാമരാജ് സ്ട്രീറ്റ് സ്വദേശികളായ രാജാറാം-രാജേശ്വരി ദമ്പതികളുടെ മകള്‍ ജയഭാരതി (37), രണ്ട് വയസുകാരിയായ മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്.

സൗദി അറേബ്യയിലെ ബുറൈദയില്‍ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ജൂലൈ 21 നായിരുന്നു ദാരുണമായ സംഭവം. ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ നാട്ടിലെത്തിച്ചു. താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കത്തിച്ചുവെച്ച അഗര്‍ബത്തിയില്‍നിന്ന് നിലത്ത് വീണ തീപ്പൊരി കാര്‍പെറ്റില്‍ പടര്‍ന്നുപിടിക്കുകയും മുറിയില്‍ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. അപകടസമയത്ത് ഗോകുല്‍ രാജ് തൊട്ടടുത്ത മുറിയില്‍ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു.

പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മകളും ദുരന്തത്തില്‍ മരിച്ച വിവരം അറിയുന്നത്. സന്ദേശം ലഭിച്ച് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പൊലീസും കെട്ടിടം വളഞ്ഞതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പുറംലോകവും അറിഞ്ഞില്ല. അപകടത്തിന് ഒരാഴ്ച മുമ്പാണ് യുവതിയും കുഞ്ഞും സന്ദര്‍ശന വിസയില്‍ ബുറൈദയില്‍ എത്തിയത്. ബുറൈദയില്‍ ഇക്ട്രോണിക് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഗോകുല്‍ രാജാണ് ജയഭാരതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ജൂലൈ 21 നാണ് ദാരുണമായ സംഭവം.

Mother and child die after inhaling smoke while sleeping with an incense stick burning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

പ്രതിമാസം 9,250 രൂപ വരെ ​ഗ്യാരണ്ടി പെന്‍ഷന്‍; 7.4 ശതമാനം പലിശ; മാസം തോറുമുള്ള വരുമാന പദ്ധതി

"96' സിനിമയ്ക്ക് മുൻപ് ​ഗോവിന്ദ് വസന്ത ഇല്ല; ആ പാട്ട് ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടിയത്, പക്ഷേ അത് സിനിമയിലില്ല'

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍

'വെള്ളം കുടിക്കുന്നത് നിര്‍ത്തി, ദാഹിക്കുമ്പോള്‍ ഐസ് ക്യൂബ് നക്കും'; ആ സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എല്ലാം നല്‍കി, പക്ഷെ...!