Nurse jailed for giving narcotics to patient in bahrain meta ai
Gulf

ലഹരിക്കടിമയായ രോഗിക്ക് മയക്ക് മരുന്ന് നൽകിയ ന​ഴ്സി​ന് ത​ട​വ് ശി​ക്ഷ

രോഗി ആശുപതി വിട്ട ശേഷം അയാളുടെ വീട്ടിലെത്തി നേഴ്സ് ലഹരി കൈമാറുമായിരുന്നു. ഒരു ദിവസം വീട്ടിലെ കാറിൽ നിന്ന് പുകയും അസഹനീയമായ മണവും ഉയർന്നതോടെയാണ് രോഗിയുടെ മകന് സംശയം തോന്നിയത്. പിന്നീട് പ്രതി വീട്ടിലെത്തുന്നതും ലഹരി കൈമാറുന്നതും മകൻ കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

മ​നാ​മ: ലഹരിക്കടിമയായ രോഗിക്ക് മയക്ക് മരുന്ന് നൽകിയ സംഭവത്തിൽ ന​ഴ്സി​ന് ത​ട​വ് ശി​ക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വന്നിരുന്ന ഒ​രു പു​രു​ഷ സൈ​ക്യാ​ട്രി​ക് ന​ഴ്സി​നെയാണ് കോ​ട​തി മൂ​ന്ന് വ​ർ​ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിനു പുറമെ 1,000 ബ​ഹ്‌​റൈ​ൻ ദി​നാ​ർ പിഴയും ഇയാൾ അടയ്ക്കണം.

ആശുപത്രിയിൽ എത്തിച്ച അന്ന് മുതൽ ഇയാൾ രോഗിക്ക് മയക്കു മരുന്നുകൾ നൽകിയിരുന്നു. തുടർന്ന് രോഗി ആശുപത്രി വിട്ട ശേഷം അയാളുടെ വീട്ടിലെത്തി നേഴ്സ് ലഹരി കൈമാറുമായിരുന്നു. ഒരു ദിവസം വീട്ടിലെ കാറിൽ നിന്ന് പുകയും അസഹനീയമായ മണവും ഉയർന്നതോടെയാണ് രോഗിയുടെ മകന് സംശയം തോന്നിയത്. പിന്നീട് പ്രതി വീട്ടിലെത്തുന്നതും ലഹരി കൈമാറുന്നതും മകൻ കണ്ടെത്തി. ഇതേതുടർന്ന് ഇയാൾ 39 വ​യ​സ്സു​കാ​ര​നാ​യ പ്ര​തി​ക്കെ​തി​രെ ആ​ശു​പ​ത്രി​യി​ൽ പ​രാ​തി ന​ൽ​കി.

ആശുപത്രി അധികൃതർ പൊലിസിനെ വിവരം അറിയിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ല​ഹ​രി ആ​സ​ക്തി​യു​ള്ള രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ഉ​യ​ർ​ന്ന വി​ല​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ​ന​ൽ​കു​ന്ന​ത് പ്ര​തിയുടെ സ്ഥിരം രീതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടത്തി.

നേ​ര​ത്തേ വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നാ​യി മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​ വെ​ച്ച​തി​ന് പ്രതിക്കെതിരെ കേ​സെ​ടു​ത്തി​രു​ന്നു. രോ​ഗി​യു​ടെ ആ​രോ​ഗ്യം പ​രി​ഗ​ണി​ക്കാ​തെ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത​ട​ക്കം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

Nurse jailed for giving narcotics to patient in bahrain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT