Oman Employers Cannot Keep Worker Passports Without Written Consent @anganasarmah
Gulf

പാസ്പോർട്ട് പിടിച്ച് വയ്ക്കാൻ തൊഴിലുടമകൾക്ക് അധികാരമില്ലെന്ന് ഒമാൻ

ജീവനക്കാരന്റെ അനുമതിയില്ലാതെ പാ​സ്‌​പോ​ർ​ട്ട് സൂ​ക്ഷി​ക്കാ​ൻ ഒ​രു ക​മ്പ​നി​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന് നേരത്തെ തന്നെ തൊഴിൽ വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ സമ്മതമില്ലാതെ  പാ​സ്പോ​ർ​ട്ടു​ക​ൾ  തൊഴിലുടമകൾക്ക് കൈ​വ​ശം വെ​ക്കാ​ൻ അനുവാദമില്ലെന്ന് ഓർമ്മപ്പെടുത്തി ജ​ന​റ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഒ​മാ​ൻ വ​ർ​ക്കേ​ഴ്‌​സ്. രാജ്യത്തെ നിയമം അനുസരിച്ച് തൊഴിൽ ഉടമ പ്രവാസികളുടെ പാ​സ്‌​പോ​ർ​ട്ട് കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്. പാ​സ്പോ​ർ​ട്ടുകൾ കൈവശം വെച്ചിരിക്കുന്ന ഉടമകൾ അവ തൊഴിലാളികൾക്ക് തിരികെ നൽകണമെന്നും അധികൃതർ വ്യക്തമാക്കി.

പു​തി​യ തൊ​ഴി​ൽ നി​യ​മത്തിലെ റോ​യ​ൽ ഡി​ക്രി ന​മ്പ​ർ 53/2023 ലെ ​ആ​ർ​ട്ടി​ക്കി​ൾ ആ​റി​ൽ ഈ ​വ്യ​വ​സ്ഥ വ്യ​ക്ത​മാക്കിയിട്ടുണ്ട്. തൊ​ഴി​ലാ​ളി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത​ത്തോ​ടെ​യ​ല്ലാ​തെ തൊ​ഴി​ലാ​ളി​യു​ടെ പാ​സ്പോ​ർ​ട്ടോ സ്വ​കാ​ര്യ രേ​ഖ​ക​ളോ സൂ​ക്ഷി​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക്ക് അ​നു​വാ​ദ​മി​ല്ലെന്നാണ് ഈ നിയമത്തിൽ പറയുന്നത്.

എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ പാ​സ്പോ​ർ​ട്ടു​ക​ളും വ്യ​ക്തി​ഗ​ത രേ​ഖ​ക​ളും സൂ​ക്ഷി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. ഈ നിയമം ലംഘിച്ചാൽ തൊഴിലുടമക്കെതിരെ തുടർനടപടികൾ സ്വീകരിക്കും.

ജീവനക്കാരന്റെ അനുമതിയില്ലാതെ പാ​സ്‌​പോ​ർ​ട്ട് സൂ​ക്ഷി​ക്കാ​ൻ ഒ​രു ക​മ്പ​നി​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന് നേരത്തെ തന്നെ തൊഴിൽ വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തൊഴിലാളിയുടെ പാ​സ്‌​പോ​ർ​ട്ട് കമ്പനി അധികൃതരോ,തൊഴിലുടമയോ കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കണം.​

ജീ​വ​ന​ക്കാ​രെ പാ​സ്​​പോ​ർ​ട്ട്​ സ​റ​ണ്ട​ർ ചെയ്തില്ല എന്നതിന്റെ പേരിൽ ജോലിയിൽ നിന്ന് പി​രി​ച്ചു​വി​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Oman Employers Cannot Keep Worker Passports Without Written Consent.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിമിനല്‍ ഗൂഢാലോചനയിലടക്കം തെളിവില്ല; റദ്ദാക്കിയത് ദിലീപിനെതിരെയുള്ള 10 കുറ്റങ്ങള്‍

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

വിജയ് മർച്ചൻ്റ് ട്രോഫി; മണിപ്പൂരിനെതിരെ ഇന്നിങ്സ് ജയവുമായി കേരളത്തിന്റെ കൗമാരം

കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ ഝാ‍ർഖണ്ഡ് 206 റൺസിന് പുറത്ത്

'ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന മറഞ്ഞു നില്‍ക്കുന്ന ഭീഷണി'; ഡ്രൈവര്‍മാര്‍ക്ക് എംവിഡിയുടെ കുറിപ്പ്

SCROLL FOR NEXT