ഒമാന്‍ എക്‌സ്
Gulf

14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാന്‍. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. റോയല്‍ ഒമാന്‍ പൊലീസാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

അധികൃതര്‍ നിശ്ചയിക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പുതിയ ടൂറിസ്റ്റ് വിസ ലഭിക്കുക. 14 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള മറ്റ് ടൂറിസ്റ്റ് വിസകളിലേക്ക് ആവശ്യമായ നടപടിക്രമങ്ങളും ഫീസും പാലിച്ച് മാറ്റാന്‍ കഴിയുമെന്നതാണ് ഈ വിസയുടെ മറ്റൊരു പ്രത്യേകത.

ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും രാജ്യാന്തര സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സൗജന്യ വീസ സംവിധാനം നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ യാത്രാ കേന്ദ്രങ്ങളിലൊന്നാണ് ഒമാന്‍.

നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒമാനില്‍ 14 ദിവസത്തെ 'വിസ ഫ്രീ എന്‍ട്രി' അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഇന്ത്യ അടക്കമുള്ള 25 ലേറെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസ്, യുകെ, ഷെങ്കന്‍, കാനഡ, ഓസ്ട്രേലിയ അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ സാധുവായ വിസയോ റെസിഡന്‍സിയോ ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.

Oman has announced a new 14-day free tourist visa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'കംപ്ലീറ്റ് നശിച്ചുപോയി'; പി സി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം

'എന്റെ പുസ്തകം ഓര്‍ത്തതിന്, പടത്തിന് പേരിട്ടതിന്'; ഷാഹി കബീറിന് നന്ദി പറഞ്ഞ് എഴുത്തുകാരന്‍

ശമ്പളത്തില്‍ നിന്ന് 3500 രൂപ മാറ്റിവെയ്ക്കാമോ?; 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!