Oman's Deputy Prime Minister for Defence Affairs held a meeting with the Indian Ambassador ona /x
Gulf

ഒമാന്‍ ഉപ പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡർ കൂടിക്കാഴ്ച നടത്തി

ഒമാനും ഇന്ത്യയും തമ്മിലുള്ള പൊതുതാൽപര്യ വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയായ സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദും ഇന്ത്യന്‍ അംബാസഡര്‍ ജി.വി ശ്രീനിവാസും കൂടിക്കാഴ്ച നടത്തി.

അൽ മുർതഫാ ക്യാമ്പിലുള്ള മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഒമാനും ഇന്ത്യയും തമ്മിലുള്ള പൊതുതാൽപര്യ വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു.

അതേസമയം, ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും എന്നാണ് വിലയിരുത്തൽ. കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഒമാൻ ഉപപ്രധാനമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങളും ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടികാഴ്ചയിൽ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയിരുന്നു.

Gulf news: Oman's Deputy Prime Minister for Defence Affairs held a meeting with the Indian Ambassador.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT