Phone lost at Dubai airport returned to owner in Chennai within hours Instagram Madan Gowri
Gulf

വിമാനത്താവളത്തിൽ ഫോൺനഷ്ടപ്പെട്ടു,മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിൽ ഉടമസ്ഥന് എത്തിച്ചുനൽകി; ദുബൈ പൊലിസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

തമിഴ്നാട്ടിലെ യൂട്യൂബറായ മദൻ ​ഗൗരിയുടെ നഷ്ടപ്പെട്ട ഫോൺ ചെന്നൈയിലേക്ക് വേഗത്തിൽ സൗജന്യമായി തിരികെ എത്തിച്ച് നൽകിയത് ദുബൈ പൊലിസും എമിറേറ്റ്സ് എയർലൈൻസുമാണ്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ മൊബൈൽ ഫോൺ യാത്രക്കാരൻ ചെന്നൈയിൽ തിരികെ എത്തിയതിന് പിന്നാലെ ദുബൈ പൊലീസ് എത്തിച്ചു നൽകി. നഷ്ടമായി എന്ന് കരുതിയ ഫോൺ ദുബൈ പൊലിസിന്റെയും എമിറേറ്റ്സ് എയർലൈൻസിന്റെയും സഹായത്തോടെ വീണ്ടെടുത്തതിന്റെ അനുഭവം തമിഴ്‌നാട്ടിൽ നിന്നുള്ള യൂട്യൂബർ മദൻ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കഴിഞ്ഞയാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയ്ക്കിടെ തന്റെ ഫോൺ നഷ്ടപ്പെട്ടതായി മദൻ ഗൗരി വെളിപ്പെടുത്തി. പലരെയും പോലെ, ആദ്യം അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് താനും കരുതിയത്.

എന്നാൽ, ഈ വിവരം വിമാനത്താവള ജീവനക്കാരെ അറിയിച്ചപ്പോൾ, ഫോണിന്റെ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ അവർ യു ട്യൂബറോട് ആവശ്യപ്പെട്ടു. അദ്ദേഹം വിവരങ്ങൾ അവർക്ക് ഇ മെയിൽ ചെയ്തു കൊടുത്തു.

ചെന്നൈയിൽ തിരിച്ചെത്തിയ ഉടനെ അദ്ദേഹത്തി​ന്റെ ഫോൺ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്ന ഇമെയിൽ ലഭിച്ചു. ഇത് തന്നെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം ത​ന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ പറയുന്നു.

ദുബൈ പൊലിസ്, എമിറേറ്റ്‌സ് എയർലൈൻസുമായി സഹകരിച്ച്, ചെന്നൈയിലേക്കുള്ള അടുത്ത വിമാനത്തിൽ മൊബൈൽ ഫോൺ സൗജന്യമായി തിരികെ എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

തടസ്സമില്ലാത്തതും വേഗതയേറിയതുമായ ഈ നടപടി മദൻ ​ഗൗരി എന്ന യൂട്യൂബറെ മാത്രമല്ല ആകർഷിച്ചത്. ആ കഥ അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞപ്പോൾ അദ്ദേഹത്തി​ന്റെ ഫോളേവേഴ്സും ദുബൈ പൊലിസിനും എമിറേറ്റ് എയർലൈൻസിനും അഭിനന്ദനവുമായി എത്തി.

സന്ദർശകരുടെ വസ്തുക്കൾ സംരക്ഷിക്കുന്നതിൽ ദുബൈ പൊലിസ് കാണിക്കുന്ന പ്രതിജ്ഞാബദ്ധതയെ സോഷ്യൽ മീഡിയയിൽ പ്രശംസിച്ചു. ഫോൺ സുരക്ഷിതമായി തിരികെ നൽകുന്നത് ഉറപ്പാക്കുന്നതിൽ എമിറേറ്റ്‌സ് നൽകിയ സഹകരണത്തെയും അവർ പ്രശംസിച്ചു.

വിശ്വാസത്തിന്റെയും നടപടികളുടെയും ആതിഥ്യമര്യാദയുടെയും നഗരമെന്ന നിലയിൽ ദുബൈയുടെ ആഗോള പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കാര്യക്ഷമതയെന്ന് യുട്യൂബറുടെ സോഷ്യൽമീഡിയാ ഫോളോവേഴ്സ് അഭിപ്രായപ്പെട്ടു.

Gulf News:Dubai Police, in coordination with Emirates, arranged for the device to be returned free of cost on the next available flight to Chennai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

SCROLL FOR NEXT