Qatar allows over 10 essential services to stay open during Friday prayers @UnsaidBuzz
Gulf

ജു​മു​അ സ​മ​യ​ത്ത് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്  അടച്ചിടണമെന്ന് ഖത്തർ

ഇതുമായി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ അ​തോ​റി​റ്റി​ക​ളും ഉത്തരവ് നടപ്പാകുന്നുള്ള ക്രമീകരങ്ങൾ ചെയ്യണമെന്നും ഉത്തരവ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വ്യ​വ​സാ​യ മന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ദോഹ: വെ​ള്ളി​യാ​ഴ്ച ജു​മു​അ സ​മ​യ​ത്ത് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​  അടച്ചിടണമെന്ന നിർദേശവുമായി ഖത്തർ. ജു​മു​അ​യു​ടെ ഒ​ന്നാ​മ​ത്തെ ബാ​ങ്കു മു​ത​ൽ ഒ​ന്ന​ര മണിക്കൂർ സ്ഥാ​പ​ന​ങ്ങ​ൾ അടച്ചിടണം. ആ​ശു​പ​ത്രി​ക​ളും ഹോ​ട്ട​ലു​ക​ളു​മ​ട​ക്കം 12 അ​വ​ശ്യ സ​ർ​വി​സു​ക​ൾക്ക് പുതിയ തീരുമാനം ബാധകമല്ല. വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പുറത്തിറക്കിയ ഉത്തരവ് അടുത്ത വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

വാ​ണി​ജ്യ, വ്യ​വ​സാ​യ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാം പുതിയ ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. വിവിധ തരത്തിലുള്ള ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ളങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങൾ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ൾ, വെ​ള്ളം-​വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ, എ​യ​ർ​ലൈ​ൻ ക​മ്പ​നി ഓ​ഫി​സു​ക​ൾ, ഷി​ഫ്റ്റ് സം​വി​ധാ​ന​ത്തി​ൽ പൂ​ർ​ണ​സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തുടങ്ങിയവയെ പുതിയ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതുമായി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ അ​തോ​റി​റ്റി​ക​ളും ഉത്തരവ് നടപ്പാക്കുന്നതിനുള്ള ക്രമീകരങ്ങൾ ചെയ്യണമെന്നും ഉത്തരവ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വ്യ​വ​സാ​യ മന്ത്രാലയം അറിയിച്ചു.

Gulf news: Qatar allows over 10 essential services to stay open during Friday prayers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT