Qatar MECC announces capture of approximately 36,000 Myna birds  @RCNTMA/x
Gulf

മൈ​ന​കൾ കുഴപ്പക്കാരെന്ന് ഖത്തറും, ഇതുവരെ പിടികൂടിയത് 35,000 എണ്ണത്തിനെ

ഫാ​മു​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലും വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നതിനൊപ്പം തന്നെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ളും ഇവ പടർത്തും. മൈനകളെ നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നും ഇവയുടെ വളർച്ച നിയന്ത്രിക്കാനും വേണ്ടി ഒരു ഫീ​ൽ​ഡ് വ​ർ​ക്ക് സം​ഘ​ത്തെ​യും ഖത്തർ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദോഹ: നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്ന മൈനയെ പേടിയോടെയാണ് ഗൾഫ് രാജ്യങ്ങൾ കാണുന്നത്. മ​റ്റു പ​ക്ഷി​ക​ളെ ആ​​ക്ര​മി​ച്ചും,വിളകൾ നശിപ്പിച്ചും, സ്വാ​ഭാ​വി​ക പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മാ​യി മാറുന്ന മൈനകൾ കാരണം വലിയ സാമ്പത്തിക

നഷ്ടമാണ് വിവിധ ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ നേരത്തെ ഒമാൻ സ്വീകരിച്ചിരുന്നു. 2022മു​ത​ൽ ആ​​രം​ഭി​ച്ച പ്രത്യേക ക്യാ​മ്പ​​യി​ന്റെ ഭാ​ഗ​മാ​യി 88,365 മൈ​ന​ക​ളെയും 73,046 കാ​ക്ക​ക​ളെയുമാണ് ഒമാൻ ഇല്ലാതാക്കിയത്. ഇതേ മാർഗമാണ് ഖത്തറും സ്വീകരിച്ചിരിക്കുന്നത്.

മൈനകളെ ഇല്ലാതാക്കാൻ ആരംഭിച്ച പദ്ധ​തിയുടെ ഭാഗമായി 35,838 എണ്ണത്തിനെ ഇതുവരെ പി​ടി​കൂ​ടി​യ​താ​യി ഖത്തർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ 9416 പ​ക്ഷി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നിലവിൽ 611 കൂ​ടു​ക​ളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മൈനകളെ പിടിക്കാനായി ഒരുക്കിയിരിക്കുന്നത്. മൈ​ന​ക​ളെ നിരീക്ഷിച്ച ശേഷം കൂടുതൽ സ്ഥലങ്ങളിൽ ഇവയ്ക്കായുള്ള കെണികൾ ഒരുക്കാനാണ് സർക്കാർ ശ്രമം.

കാ​ഴ്ച​യി​ൽ നി​സ്സാ​രക്കാരൻ ആണെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. ഇവയുടെ ആ​ക്ര​മ​ണ സ്വ​ഭാ​വം മ​റ്റു പ​ക്ഷി​വ​ർ​ഗ​ങ്ങ​ളു​ടെ നിലനില്പിന് ഭീഷണിയാണ്. ഫാ​മു​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലും വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നതിനൊപ്പം തന്നെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ളും ഇവ പടർത്തും. മൈനകളെ നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നും ഇവയുടെ വളർച്ച നിയന്ത്രിക്കാനും വേണ്ടി ഒരു ഫീ​ൽ​ഡ് വ​ർ​ക്ക് സം​ഘ​ത്തെ​യും ഖത്തർ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

Gulf News: Qatar MECC announces capture of approximately 36,000 Myna birds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT