റിയാദ്: യാത്രക്കാര്‍ക്ക് ശാന്തവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കാന്‍ പുതിയ പരിഷ്‌കാരവുമായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കുന്ന 'സൈലന്റ് എയര്‍പോര്‍ട്ട്' പദ്ധതിക്ക് തുടക്കമായി.
വിമാനങ്ങള്‍ സമയം സംബന്ധിച്ച അറിയിപ്പുകള്‍ അതാത് ബോര്‍ഡിങ് ഗേറ്റുകളില്‍ മാത്രമായിരിക്കും കേള്‍ക്കാനാകുക. വിമാനങ്ങളുടെ സമയവും മറ്റ് വിശദാംശങ്ങളും നല്‍കാന്‍ ഡിജിറ്റല്‍ സ്‌ക്രീനുകളെയും മറ്റ് ഇലക്ട്രോണിക് ചാനലുകളെയും കൂടുതലായി ആശ്രയിക്കും. ടെര്‍മിനലിനുള്ളിലെ ശബ്ദം കുറയ്ക്കുന്നതിനായാണ് പുതിയ മാറ്റം.
വിമാനത്താവളത്തിന്റെ വെബ്സൈറ്റ്, ഡിജിറ്റല്‍ സൈനേജ്, 920020090 എന്ന നമ്പറിലെ വാട്സ്ആപ്പ് സേവനം എന്നിവയിലൂടെ യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. യാത്രക്കാരെ സഹായിക്കാന്‍ വിമാനത്താവളത്തിന്റെ 'ആസ്‌ക് മി' ഉപഭോക്തൃ സേവന സംഘവും ലഭ്യമാകും.
പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെര്‍മിനല്‍ 5-ലാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകോത്തര വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിന്റെയും, വിമാനത്താവള സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates