റിയാദ്: സൗദിയിലെ തൊഴിൽ രേഖയായ ഇഖാമ ലഭിക്കാത്തവർക്കും, ഇഖാമ കാലാവധി അവസാനിച്ചവർക്കും രാജ്യം വിടാൻ അവസരം. തൊഴിൽവകുപ്പിന്റെ പോർട്ടൽ വഴി നേരിട്ട് എക്സിറ്റ് അപേക്ഷ നൽകാം. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രവാസികൾക്കായി പുതിയ സൗകര്യം ഒരുക്കിയത്.
ഇതുവരെ ഇഖാമ ലഭിക്കാത്തവരും ഇഖാമ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ത്യൻ എംബസി വഴിയും എക്സിറ്റ് നടപടികൾ പൂർത്തിയാക്കാം.
അതിന് പുറമെയാണ് സൗദി തൊഴിൽ വകുപ്പ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. തൊഴിൽ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലൂടെയാണ് ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ എംബസി വഴി ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ സമർപ്പിച്ചാൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നത് പതിവാണ്. ചില സന്ദർഭങ്ങളിൽ നാല് മാസം വരെ കാലതാമസം ഉണ്ടാകാറുണ്ട്.
പ്രവാസികൾക്ക് നേരിട്ട് ലേബർ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് കൊണ്ട് നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാൻ കഴിയും. ഫൈനൽ എക്സിറ്റ് ആവശ്യമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates