Saudi Arabia Pinterest
Gulf

സൗദിയില്‍ പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; നിലവിലെ സ്ഥാപനത്തില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാര്‍ഹിക വിസയിലേക്ക്) സ്‌പോണ്‍സര്‍ഷിപ്പ് മാറാം. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിനായി ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ഈ സേവനം ലഭ്യമാകും.

പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷകര്‍ക്ക് സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരിക്കണം. വിദ്യാഭ്യാസം, സാങ്കേതികം, ആരോഗ്യം അല്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് തൊഴിലുകള്‍ ഉള്‍പ്പെടെ സൗദി പൗരന്മാര്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന തൊഴിലില്‍ ജോലി ചെയ്യരുതെന്നും നിബന്ധനയുണ്ട്. .തൊഴിലാളി മാറാന്‍ ഉദ്ദേശിക്കുന്ന ജോലി ഗാര്‍ഹിക തൊഴിലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായിരിക്കണമെന്നും മന്ത്രാലയം നിബന്ധന വെച്ചിട്ടുണ്ട്.

അപേക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍ തൊഴിലുടമ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് വിടുതല്‍ കത്ത് (തനാസുല്‍), പുതിയ തൊഴിലുടമയുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സാമ്പത്തിക സ്ഥിരത തെളിയിക്കുന്ന ബാങ്ക് സര്‍ട്ടിഫിക്കറ്റ്, തൊഴിലാളിയുടെ ഒപ്പും വിരലടയാളവും അടങ്ങിയ ഇഖാമയുടെ പകര്‍പ്പ് എന്നിവ ആവശ്യമാണ്. ഒപ്പം, പുതിയ തൊഴിലുടമയുടെ പേര്, ഐഡി നമ്പര്‍, ആവശ്യമായ ഗാര്‍ഹിക തൊഴില്‍ ഏതാണെന്ന വിവരവും രേഖപ്പെടുത്തേണ്ടതുണ്ട്. സമര്‍പ്പിക്കുന്ന രേഖകള്‍ പിഡിഎഫ്, ജെപിജി, ജെപിഇജി, പിഎന്‍ജി എന്നീ ഫോര്‍മാറ്റുകളിലാണ് നല്‍കേണ്ടത്.

Saudi Arabia allows expatriates to change sponsorship to domestic visa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

കട്ടനിൽ പാൽ ചേർത്താൽ ആരോ​ഗ്യ​​ഗുണം കുറയുമോ? മിത്തും ശാസ്ത്രവും

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം, എട്ടുപേർക്ക് പരിക്ക്

'70 വയസിന് മുകളിലുള്ള പ്രവാസികളെ പിരിച്ചു വിടണം,ഒരു മാസം സമയം'; കടുത്ത നിലപാടുമായി കുവൈത്ത്

'ആലി' റിലീസിനൊരുങ്ങുന്നു; വരുന്നത് മൂന്ന് ഭാഷകളിലായി