Saudi Arabia Pinterest
Gulf

സൗദിയില്‍ ഇനി യാത്ര എളുപ്പം; ടൂറിസം മേഖലയില്‍ വന്‍മാറ്റങ്ങള്‍, വിസയും വിമാന ടിക്കറ്റും ഹോട്ടലും ഒറ്റ പാക്കേജില്‍

വിസയ്ക്കും യാത്രയ്ക്കും താമസത്തിനുമായി സഞ്ചാരികള്‍ ഇനി മുതല്‍ വെവ്വേറെ ബുക്കിംഗുകള്‍ നടത്തി ബുദ്ധിമുട്ടേണ്ടതില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: ടൂറിസം മേഖലയില്‍ വന്‍മാറ്റങ്ങളുമായി സൗദി അറേബ്യ. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി 'ടൂറിസ്റ്റ് പാക്കേജ് വിസ' സേവനത്തിന് രാജ്യം തുടക്കം കുറിച്ചു. യോഗ്യരായ സന്ദര്‍ശകര്‍ക്ക് വിമാനങ്ങള്‍, താമസം, മറ്റ് യാത്രാ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരൊറ്റ യാത്രാ പാക്കേജാണ് സൗദി ഒരുക്കുന്നത്. ഇതോടെ വിസയ്ക്കും യാത്രയ്ക്കും താമസത്തിനുമായി സഞ്ചാരികള്‍ ഇനി മുതല്‍ വെവ്വേറെ ബുക്കിങ്ങുകള്‍ നടത്തി ബുദ്ധിമുട്ടേണ്ടതില്ല.

സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം സൗദി അറേബ്യയുടെ ഔദ്യോഗിക അംഗീകാരമുള്ള ട്രാവല്‍ ആന്‍ഡ് ടൂറിസം സര്‍വീസ് പ്രൊവൈഡര്‍മാര്‍ വഴിയാണ് ഈ പാക്കേജ് ലഭ്യമാകുക. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ചില രാജ്യങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ആരംഭിക്കുന്നത്. ടൂറിസ്റ്റുകള്‍ക്ക് അവരുടെ താല്പര്യപ്രകാരം സൗദിയിലെ വിവിധ വിനോദ പരിപാടികള്‍, ഇവന്റുകള്‍, മറ്റ് ആക്റ്റിവിറ്റികള്‍ എന്നിവയും ഈ പാക്കേജിനൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ഈ പദ്ധതി ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി സഞ്ചാരികള്‍ക്ക് ഏത് സമയത്തും സാങ്കേതിക സഹായവും വിവരങ്ങളും ലഭ്യമാക്കും. പുതിയ സംവിധാനത്തിലൂടെ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ടൂറിസം പാക്കേജുകള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇത് വിദേശ സഞ്ചാരികളെ കൂടുതല്‍ ദിവസം സൗദിയില്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിഷന്‍ 2030 പ്രകാരം ടൂറിസം ആക്സസ് വിപുലീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് പാക്കേജ് വിസ. ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇന്‍ഷുറന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തിലൂടെയാണ് പദ്ധതി.

Saudi Arabia launches new Package Visa pilot with flights, hotels and tourist entry together

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം'; കള്ളാടി ദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ദമ്പതികള്‍ പറയുന്നു

നാലുദിവസത്തെ റാലിക്ക് സുല്ല്; ഓഹരി വിപണിയില്‍ നഷ്ടം, പൊള്ളി മെറ്റല്‍, റിയല്‍റ്റി സെക്ടറുകള്‍

വിശപ്പും മധുരത്തോട് ആസക്തിയും ഉണ്ടോ? ശരീരത്തിൽ പ്രോട്ടീൻ കുറയുന്നതിൻ്റെ 5 ലക്ഷണങ്ങൾ

അർജന്റീന ടീമിലെ 'വെളുത്ത' മതിൽ: കറുത്ത വർഗക്കാരുടെ അസാന്നിധ്യത്തിന് പിന്നിലെ കറുത്ത ചരിത്രം

'എന്റെ തുറന്നു പറച്ചിലിന് പിന്നാലെ മാനസികാരോഗ്യത്തെക്കുറിച്ച് പലരും സംസാരിക്കാൻ തുടങ്ങി; ആ തെറ്റിന് ഞാൻ ക്ഷമ ചോ​ദിക്കുന്നു'