Saudi Arabia launches Unified Employment Contract to strengthen labour rights special arrangement
Gulf

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ സൗദി; ഏകികൃത കരാർ നിലവിൽ വന്നു

പുതിയ കരാറിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കും. ഇരു വരും തമ്മിലുള്ള കരാർ ഡിജിറ്റൽ രേഖയാക്കി മാറ്റും. ശമ്പളം നൽകാതിരിക്കുക,തൊഴിൽ കരാർ ഉടമ ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളിക്ക് കോടതിയെ സമീപിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്:  തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി  ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാ വരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദും സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈനും ചേർന്നാണ് പുതിയ കരാർ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.

പുതിയ കരാറിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കും. ഇരു വരും തമ്മിലുള്ള കരാർ ഡിജിറ്റൽ രേഖയാക്കി മാറ്റും. ശമ്പളം നൽകാതിരിക്കുക,തൊഴിൽ കരാർ ഉടമ ലംഘിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളിക്ക് കോടതിയെ സമീപിക്കാം.

കരാറുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ കൈവശം ഉള്ളത് കൊണ്ട് തന്നെ കേസ് അതിവേഗം തീർപ്പാക്കാൻ കോടതിക്ക് സാധിക്കും. മുൻപ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസുകളിൽ വിധി പറയാൻ മാസങ്ങളോളം ആവശ്യമായി വന്നിരുന്നു.

ഏകീകൃത ലീസ് കരാർ, വാഹന ലീസിംഗ് കരാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥി രജിസ്ട്രേഷൻ കരാർ തുടങ്ങിയവയും പുതിയ നയത്തിന്റെ പരിധിയിൽ വരുന്നതാണ്. ഈ രേഖകളും ഇനി മുതൽ ഡിജിറ്റിലൈസ് ചെയ്യും.പുതിയ കരാറിലൂടെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാനും തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Saudi Arabia launches Unified Employment Contract to strengthen labour rights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT