റിയാദ്: സൈബർ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കാൻ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൈബർസെക്യൂരിറ്റി കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെടുത്തുന്നവർക്ക് അമ്പതിനായിരം റിയാൽ പാരിതോഷികം നൽകും. സൗദി നാഷണൽ സൈബർ സെക്യൂരിറ്റി മന്ത്രാലയമാണ് സൈബർ സുരക്ഷ ഉറപ്പാക്കാനായി പൊതു ജനങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി തയ്യാറാക്കിയത്.
ഇതിനായി മന്ത്രാലയം മൂന്നംഗ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ വിലയിരുത്തുക, പാരിതോഷികം നൽകേണ്ട കാര്യത്തിൽ തീരുമാനമെടുക്കുക, പാരിതോഷിക തുക നിർണയിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ കമ്മിറ്റി തീരുമാനിക്കും.
ലൈസൻസില്ലാത്ത വ്യക്തികൾ സൈബർ സുരക്ഷ ഓപറേഷനുകൾ നടത്തുക, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ, മാനദണ്ഡങ്ങൾ നിയന്ത്രണങ്ങൾ എന്നിവ പാലിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന സൈബർ കുറ്റകൃത്യങ്ങൾ. ഇവ റിപ്പോർട്ട് ചെയ്യുന്നതിനാണ് സമ്മാനം ലഭിക്കുന്നത്.
അതോറിറ്റി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുക,തെറ്റിദ്ധരിപ്പിക്കുക, അനുമതിയില്ലാതെ സൈബർസെക്യൂരിറ്റി ഉപകരണങ്ങൾ കൈവശം വയ്ക്കുക, വിൽക്കുക, ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി ചെയ്യുക എന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരും.
ഇത്തരം കൂറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തി അതോറിറ്റിയിലെ ജീവനക്കാരനോ, അയാളുടെ പങ്കാളിയോ, ബന്ധുവോ ആണെകിൽ പാരിതോഷികം ലഭിക്കില്ല എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates