Saudi Arabia Reports 1,910 Violations of Midday Outdoor Work Ban After Nationwide Inspections. KSA Expats
Gulf

ഉച്ച വിശ്രമ നിയമം: സൗദിയിൽ കണ്ടെത്തിയത് 1,910 നിയമ ലം​ഘ​ന​ങ്ങ​ൾ

ജൂ​ൺ 15 മുതലായിരുന്നു ഉച്ച വിശ്രമ നിയമം ​ന​ട​പ്പി​ലാ​ക്കി​യ​ത്. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾക്ക് തൊഴിലാളികളെ നിയോഗിക്കരുത് എന്നായിരുന്നു ഉത്തരവ്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി സൗദി സർക്കാർ നടപ്പിലാക്കിയ ഉച്ച വിശ്രമ നിയമം കമ്പനികൾ ലംഘിച്ചതായി കണ്ടെത്തി. രാ​ജ്യ​ത്തു​ട​നീ​ളമുള്ള 17,000-ത്തി​ല​ധി​കം സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇതിൽ 1,910 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തിയതായി മാ​ന​വ വി​ഭ​വ​ശേ​ഷി, സ​മൂ​ഹ വി​ക​സ​ന മ​ന്ത്രാ​ല​യം അറിയിച്ചു.

ജൂ​ൺ 15 മുതലായിരുന്നു ഉച്ച വിശ്രമ നിയമം ​ന​ട​പ്പി​ലാ​ക്കി​യ​ത്. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾക്ക് തൊഴിലാളികളെ നിയോഗിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച് മന്ത്രാലയത്തിലെ അധികൃതർ വിവിധ നിർമ്മാണ പ്രവത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. നിയമം ലംഘിച്ചതായി കണ്ടെത്തിയ കമ്പനികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ തൊ​ഴി​ൽ സു​ര​ക്ഷ​യും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് വേണ്ടി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Gulf news: Saudi Arabia Reports 1,910 Violations of Midday Outdoor Work Ban After Nationwide Inspections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT