റിയാദ്: സൗദി അറേബ്യയിലെ പ്രധാന ഇടങ്ങളിൽ സൈറൺ ടെസ്റ്റ് നടത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. നവംബർ 3 ന് ആകും സൈറൺ മുഴുങ്ങുക. ആളുകൾ പേടിക്കേണ്ട സാഹചര്യമില്ലെന്നും അടിയന്തര ഘട്ടങ്ങളിൽ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ആണ് സൈറൺ ടെസ്റ്റ് നടത്തുന്നത് എന്നും അധികൃതർ വ്യക്തമാക്കി.
ഉച്ചയ്ക്ക് 1:15 ന് നടക്കുന്ന എമർജൻസി സൈറൺ ശബ്ദം മുഴങ്ങുക. റിയാദ് മേഖലയിലെ ദിരിയ, അൽ ഖർജ്, അൽ ദിലം ഗവർണറേറ്റുകളിലും, തബൂക്ക് മേഖലയിലെ ഗവർണറേറ്റുകളിലും, മക്ക മേഖലയിലെ ജിദ്ദ, തൂവാൽ ഗവർണറേറ്റുകളിലുമാണ് സൈറൺ ശബ്ദം കേൾക്കാൻ കഴിയും.
രാജ്യത്തിന്റെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ നൽകുന്ന ഔദ്യോഗിക അലേർട്ടുകളോട് പ്രതികരിക്കാനുള്ള പൊതുജനങ്ങളുടെ ശേഷി മനസിലാക്കാനുമാണ് ഈ പരീക്ഷണം. സൈറൺ കേൾക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അടിയന്തര ഘട്ടങ്ങളിൽ സർക്കാർ അയക്കുന്ന പ്രത്യക സന്ദേശങ്ങളും പരിശോധനയുടെ ഭാഗമായി ജനങ്ങളിലേക്ക് എത്തും. സെല്ലുലാർ ബ്രോഡ്‌കാസ്റ്റ് സേവനം ഉപയോഗിച്ച് ആണ് ഈ സന്ദേശങ്ങൾ ജനങ്ങളുടെ ഫോമിലേക്ക് എത്തുന്നത്. സന്ദേശമെത്തുന്ന സമയത്ത് പ്രത്യേക ട്യൂൺ മൊബൈലിൽ നിന്ന് കേൾക്കുമെന്നും സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates