Saudi-French Team Uncovers Ancient Najran Secrets  @MOCHeritage
Gulf

ബി സി മൂന്നാം നൂറ്റാണ്ടിലെ ധൂപക്കുറ്റിയും,കാളത്തലയും; നജ്‌റാനിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് ഇതൊക്കെ (വിഡിയോ)

ബി സി മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയതായി കരുതപ്പെടുന്ന ഒരു കെട്ടിടത്തിന്റെ ഫൗണ്ടേഷൻ,റൂമുകൾ,മുറ്റം എന്നിവയും പരിശോധനയിൽ കണ്ടെത്തി. നിർമ്മിത കാളത്തലയുടെ രൂപം, വെങ്കല പ്രതിമകൾ, പുരാതന ലിപികളുള്ള ഒരു ധൂപകുറ്റി,മൺപാത്രങ്ങളുടെയും ഗ്ലാസിന്റെയും കഷ്ണങ്ങൾ എന്നിവയെയും ഇവിടെ നിന്ന് കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: നജ്‌റാനിലെ അൽ ഉഖ്ദൂദ് മേഖലയിൽ സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകർ സംയുക്തമായി നടത്തിയ പ്രത്യേക ദൗത്യം പൂർത്തിയായി. തെക്കൻ അറേബ്യയിൽ പുരാതന മനുഷ്യവാസത്തിന്റെ പ്രധാന സവിശേഷതകൾ വ്യക്തമാക്കുന്ന സുപ്രധാന വിവരങ്ങൾ ദൗത്യത്തിൽ കണ്ടെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.

Saudi-French Team Uncovers Ancient Najran Secrets

ഈ ദൗത്യത്തിൽ നിർദിഷ്ട്ട മേഖലയിലെ 59.9% സ്ഥലങ്ങളിൽ പരിശോധന നടത്താൻ സംഘത്തിന് കഴിഞ്ഞു. ഡിജിറ്റൽ സ്കാനിംഗ്, 3D മോഡലിംഗ് പോലുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. 483 പുരാവസ്തു സൈറ്റിൽ നിന്ന് 550-ലധികം പുരാവസ്തുക്കൾ കണ്ടെടുത്തു.

Saudi-French Team Uncovers Ancient Najran Secrets

ബി സി മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയതായി കരുതപ്പെടുന്ന ഒരു കെട്ടിടത്തിന്റെ ഫൗണ്ടേഷൻ,റൂമുകൾ,മുറ്റം എന്നിവയും പരിശോധനയിൽ കണ്ടെത്തി. നിർമ്മിത കാളത്തലയുടെ രൂപം, വെങ്കല പ്രതിമകൾ, പുരാതന ലിപികളുള്ള ഒരു ധൂപക്കുറ്റി,മൺപാത്രങ്ങളുടെയും ഗ്ലാസിന്റെയും കഷ്ണങ്ങൾ എന്നിവയെയും ഇവിടെ നിന്ന് കണ്ടെത്തി.

ലോഹം ഉരുക്കുന്നതിനുള്ള ചൂളകൾ പോലുള്ള വ്യാവസായിക പ്രവർത്തനങ്ങളുടെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചു. ഈ സ്ഥലം അക്കാലത്തെ ഒരു സാംസ്കാരിക, സാമ്പത്തിക കേന്ദ്രമായിരുന്നു എന്നതിന്റെ സൂചനകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

Gulf news: Saudi-French Archaeological Team Reveals Ancient Discoveries at Najran’s Al-Ukhdood Site.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ആരോ​ഗ്യം ട്രാക്ക് ചെയ്യാൻ, വീട്ടിൽ കരുതേണ്ട 6 മെഡിക്കൽ ഉപകരണങ്ങൾ

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

SCROLL FOR NEXT