Saudi Arabia has announced that a fine of 500 riyals will be imposed for unnecessary sudden braking. chat gpt /ai
Gulf

അനാവശ്യമായി സഡൻ ബ്രേക്ക് ഇടരുത്; 500 റിയാൽ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് സൗദി

മറ്റുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിൽ കാരണങ്ങളൊന്നുമില്ലാതെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുന്നതിന് 500 റിയാൽ വരെ പിഴയാണ് ശിക്ഷയായി ലഭിക്കുക. വാഹനമോടിക്കുമ്പോൾ ഇക്കാര്യം ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിടുന്നത് നിയമ ലംഘനമാണെന്ന് ഓർമിപ്പിച്ച് സൗദി അധികൃതർ. മറ്റുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിൽ കാരണങ്ങളൊന്നുമില്ലാതെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുന്നതിന് 500 റിയാൽ വരെ പിഴയാണ് ശിക്ഷയായി ലഭിക്കുക. വാഹനമോടിക്കുമ്പോൾ ഇക്കാര്യം ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.

വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് മുന്നിലുള്ള വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ പിറകെ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റി അപകടം സംഭവിക്കും. ഇതൊഴിവാക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടത്തിൽ വാഹനം നിർത്തണമെങ്കിൽ ഇൻഡിക്കേറ്റർ ഉപയോഗിച്ച് സിഗ്നൽ നൽകിയ ശേഷം വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തുക. വാഹനം നിർത്തുമ്പോൾ പാർക്കിംഗ് ലൈറ്റ് ഓൺ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

പെട്ടെന്ന് ബ്രെക്കിടുന്നത് കൊണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് നിയമം ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് ജനറൽ ട്രാഫിക് വിഭാഗം രംഗത്ത് എത്തിയത്. അത്യാവശ്യ ഘട്ടങ്ങളിൽ സേവനത്തിനായി പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.

GUlf news: Saudi Arabia has announced that a fine of 500 riyals will be imposed for unnecessary sudden braking.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT