റിയാദ്: മക്ക ഗ്രാൻഡ് മോസ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കത്തിൽ ഏർപ്പെടുന്ന തീർത്ഥാടകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വിഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി ഒരാൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. ഒരു സ്ത്രീയെയും സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.
സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിച്ചതായി ഹജ്ജ്, ഉംറ സുരക്ഷയ്ക്കായി ക്രമീകരിച്ചിട്ടുള്ള പ്രത്യേക സേന അറിയിച്ചു.
ഗ്രാൻഡ് മോസ്കിൽ പിന്തുടരുന്ന ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചതിന് വിഡിയോയിലെ വ്യക്തിയെ അറസ്റ്റ് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളോട് തീർത്ഥാടകർ സഹകരിക്കണമെന്നും സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംഭവത്തെത്തുടർന്ന്, രണ്ട് വിശുദ്ധ പള്ളികളുടെയും മതകാര്യ പ്രസിഡന്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പൊതു കടമകളെ ഓർമിപ്പിച്ചു പ്രസ്താവന പുറത്തിറക്കി.
പള്ളികൾക്കുള്ളിലെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതും ക്രമസമാധാനം നിലനിർത്തുന്നതും ആരാധനയുടെയും അനുസരണത്തിന്റെയും ഭാഗമാണ്. രണ്ട് വിശുദ്ധ പള്ളികളിലെ സുരക്ഷയ്ക്കും തീർത്ഥാടകർക്ക് സന്ദർശനം സുഗമമാക്കുന്നതും രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്.
എന്നാൽ നിയമങ്ങൾ പാലിക്കേണ്ടത് ഓരോ സന്ദർശകന്റെയും ഉത്തരവാദിത്തവും മതപരമായ കടമയാണെന്നും ഇരു പള്ളികളുടെയും പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates