Saudi Police Deny Indian’s Desert Job Scam Claim  Special arrangement
Gulf

ആ കരച്ചിൽ വ്യാജം,വിഡിയോ പങ്ക് വെച്ചത് വൈറൽ ആകാൻ; എന്താണ് ഇന്ദ്രജിത്തിന് സൗദിയിൽ സംഭവിച്ചത് ? (വിഡിയോ)

പൊലീസ് നേരിട്ട് എത്തി യുവാവിനെ ചോദ്യം ചെയ്യുകയും വിശദമായി മൊഴി എടുക്കുകയും ചെയ്തു. തൊഴിൽ ഉടമയും തൊഴിലാളിയും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് സൗദി മരുഭൂമിയിൽ കുടുങ്ങിപ്പോയെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും അപേക്ഷിച്ച് ഇന്ത്യൻ പൗരൻ പങ്ക് വെച്ച വിഡിയോ വലിയ ചർച്ചയായി മാറിയിരിക്കുന്നു. സ്പോൺസർ തന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ചെയ്യാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവാവ് പങ്ക് വെച്ച വിഡിയോയിൽ പറയുന്നത്. എന്നാൽ സംഭവം വ്യാജമാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു.

യുവാവിന് സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വിഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്. പൊലീസ് നേരിട്ട് എത്തി യുവാവിനെ ചോദ്യം ചെയ്യുകയും വിശദമായി മൊഴി എടുക്കുകയും ചെയ്തു. തൊഴിൽ ഉടമയും തൊഴിലാളിയും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല. ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചതായി സൗദി പൊലീസ് വ്യക്തമാക്കി.

മരുഭൂമിയിൽ നിന്ന് കരഞ്ഞുകൊണ്ട് ആണ് ഇന്ദ്രജിത്ത് എന്ന ഇയാൾ കഴിഞ്ഞ ദിവസം ഒരു വിഡിയോ പങ്കുവെച്ചത്. 1200 സൗദി റിയാൽ (28,000 രൂപ) മാസ ശമ്പളമായി നൽകാമെന്ന ഉറപ്പിലാണ് ഇയാൾ സൗദിയിൽ എത്തിയത്.

എന്നാൽ തനിക്ക് വാഗ്ദാനം ചെയ്ത ജോലിയ്ക്ക് പകരം ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ആണ് തന്നത്. തന്റെ പാസ്പോർട്ട് തൊഴിൽ ഉടമ പിടിച്ചു വെച്ചു. ഇവിടെ കിടന്ന് ഞാൻ മരിക്കുമെന്നും ഉടൻ നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യണമെന്നുമായിരുന്നു യുവാവ് വിഡിയോയിൽ പറഞ്ഞത്.

Gulf news: Saudi Police Deny Viral Video Claim of Indian Man Trapped in Desert Job Scam as Fake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT