ഷാര്‍ജ 
Gulf

നിരത്തുകളില്‍ 'ടെയില്‍ഗേറ്റിങ്' വേണ്ട; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഷാര്‍ജ: ഡ്രൈവിങ്ങിനിടെ മുന്‍പിലുളള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ്. അതിവേഗ പാതകളില്‍ മുന്നിലുള്ള വാഹനത്തോട് അടുത്ത് വാഹനം ഓടിച്ച് ടെയില്‍ഗേറ്റിങിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയാണ് പൊലീസിന്റെ നിര്‍ദേശം. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ സമയം ലഭിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറഞ്ഞു.

ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു പൊലീസിന്റെ മുന്നറിപ്പ് സന്ദേശം. ഇടത് വശത്തെ ട്രാക്കിലൂടെ അമിതവേഗതയില്‍ വന്ന ഇരുചക്ര വാഹനം ഒരു കാറില്‍ ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. കൂട്ടിയിടിയില്‍ ഇരുചക്ര വാഹനത്തിലെ യാത്രികന്‍ നിലത്തുവീഴുന്നതും കാണാം.

വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുന്നത് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു. പൂര്‍ണ്ണ ശ്രദ്ധയോടെ വാഹനം ഓടിക്കാനും ശ്രദ്ധ തെറ്റുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും, പെട്ടെന്നുണ്ടാകുന്ന ഗതാഗത സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ സജ്ജരായിരിക്കാനും ഡ്രൈവര്‍മാരോട് പൊലീസ് നിര്‍ദേശിച്ചു.

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തത് മൂലം 2025-ല്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഷാര്‍ജ പൊലീസ് കണക്കുകള്‍ പറയുന്നു. എമിറേറ്റില്‍ രേഖപ്പെടുത്തിയ ആകെ വാഹനാപകടങ്ങളുടെ കണക്കല്ല ഇത്. 2025-ല്‍ ഷാര്‍ജയിലുടനീളം ആകെ 426 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 366 എണ്ണം ഷാര്‍ജ സിറ്റിയിലും, 34 എണ്ണം സെന്‍ട്രല്‍ മേഖലയിലും, 26 എണ്ണം കിഴക്കന്‍ മേഖലയിലുമായിരുന്നു.

Sharjah Police warn against tailgating

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം

പ്രീമിയം കാര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍; കിയ കാര്‍ണിവല്‍ ഹെബ്രിഡ് ബുക്കിങ് ആരംഭിച്ചു

'ആ കമന്റ് എന്നെ ചിന്തിപ്പിച്ചു, പുറത്തു നിന്ന് നോക്കുമ്പോൾ 'മൂശേട്ട', 'പെരിമെനോപോസ്' എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല'

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നഴ്സിന് അവസരം; ഇപ്പോൾ അപേക്ഷിക്കാം !