sharjah 
Gulf

കല്‍ബ ക്ലോക്ക് ടവറിന് സമീപത്ത് സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍; പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

കല്‍ബ യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് പുതിയ പദ്ധതി യാഥാര്‍ഥ്യമാവുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഷാര്‍ജ: കല്‍ബ ക്ലോക്ക് ടവറിന് സമീപം തിരക്ക് കുറയ്ക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍ നിര്‍മിക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കല്‍ബ യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് പുതിയ പദ്ധതി യാഥാര്‍ഥ്യമാവുക. ഷാര്‍ജ റേഡിയോ ആന്‍ഡ് ടിവിയുടെ 'അല്‍ ഖാത്ത് അല്‍ മുബാഷിര്‍' (നേര്‍രേഖ) പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ടവറിനോട് ചേര്‍ന്ന് വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളുള്ള പൂന്തോട്ടവും വിവിധ വിനോദങ്ങള്‍ അടങ്ങിയ ഇന്‍ഡോര്‍ ഗെയിംസ് ഹാളും സജ്ജീകരിക്കുമെന്ന് ഷെയ്ഖ് സുല്‍ത്താന്‍ വ്യക്തമാക്കി. ഷാര്‍ജയിലുടനീളം സാമൂഹിക സേവന സാന്ത്വന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ഖോര്‍ഫക്കാന്‍ റോഡില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക സൗകര്യങ്ങളോടെയുള്ള സംയോജിത പരിചരണ നഗരത്തിനും ഷാര്‍ജ ഭരണാധികാരി അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രായമായവര്‍ക്കായുള്ള 2 സംരക്ഷണ കേന്ദ്രങ്ങള്‍, 2 ഫിസിയോതെറപ്പി മന്ദിരങ്ങള്‍, ലഹരിവിമുക്തി നേടുന്നവര്‍ക്കുള്ള 2 പുനരധിവാസ കേന്ദ്രങ്ങള്‍, 2 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, വനിതാ സംരക്ഷണ കേന്ദ്രം, ഇവന്റ്‌സ് സ്‌ക്വയര്‍, സോഷ്യല്‍ സെന്റര്‍, പൂന്തോട്ടങ്ങള്‍, പള്ളി, 390 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവ ഇതിലുണ്ടാകും.

കല്‍ബ ബീച്ചില്‍ 700 മീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ വികസന പദ്ധതി 2026 ഡിസംബറോടെ പൂര്‍ത്തിയായേക്കും. റസ്റ്ററന്റുകള്‍, കഫേകള്‍, കിയോസ്‌കുകള്‍, ഓട്ടത്തിനും സൈക്ലിങ്ങിനുമുള്ള പ്രത്യേക പാതകള്‍, ഫുട്‌ബോള്‍-വോളിബോള്‍ കോര്‍ട്ടുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍ എന്നിവ പദ്ധതിയിലുണ്ട്.

Sharjah Ruler announces women-only tower opposite Kalba Clock Tower

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം

ആ ഒറ്റ ഇന്നിങ്‌സ് മതിയായിരുന്നു ഇഷാനെ മറികടക്കാന്‍; അഭിഷേക് വീണ്ടും ഒന്നാമത്; രണ്ടാം സ്ഥാനത്ത് പാക് നായകന്‍

'സിനിമ വലിയൊരു അഡിക്ഷനാണ്, അത് ഉപേക്ഷിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്; അക്കാര്യത്തിൽ വിജയ്‌യെ ഞാൻ നമിക്കുന്നു'

പഞ്ചാക്ഷരി മന്ത്രത്തിന്റെ അർഥമെന്ത്?, ആർക്കൊക്കെ ജപിക്കാം?; അറിയാം ഫലം