Sheikh Mohammed bin Salem bin Sultan Al Qasimi X/@Sharjahnews
Gulf

ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലിമിന്റെ സഹോദരൻ. മയ്യിത്ത് നമസ്കാരം കിങ് ഫൈസൽ പള്ളിയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഷാർജ: ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി നിര്യാതനായി.വിയോഗത്തെ തുടർന്ന് എമിറേറ്റിൽ വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ജനാസ നമസ്കാരം വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജയിലെ പ്രശസ്തമായ കിങ് ഫൈസൽ പള്ളിയിൽ നടക്കും. തുടർന്ന് മയ്യിത്ത് അൽ ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കും. പരേതന്റെ വേർപാടിൽ അനുശോചനം അറിയിക്കാൻ എത്തുന്ന പുരുഷന്മാർക്കായി അൽ ബദീഇലുള്ള ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയുടെ വസതിയിലും, സ്ത്രീകൾക്കായി അൽ തർഫയിലെ പരേതന്റെ വസതിയിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിലായിരിക്കും അനുശോചനങ്ങൾ സ്വീകരിക്കുകയെന്നും കൊട്ടാരം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

The Sharjah Ruler’s Court has formally announced the demise of Sheikh Mohammed bin Salem bin Sultan Al Qasimi, the brother of Sheikh Abdullah bin Salem bin Sultan Al Qasimi, Deputy Ruler of Sharjah, and Sheikh Abdulrahman bin Salem bin Sultan Al Qasimi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖമില്ലാത്തവര്‍ എന്ത് മാനവികതയാണ് പറയുന്നത്?; സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

വിനേഷ് ഫോ​ഗട്ടിന് വൻ തിരിച്ചടി; ലോക ചാംപ്യൻഷിപ്പ് സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കണം; ഹർജി ​ഹൈക്കോടതി തള്ളി

പാമ്പു കടിച്ചാല്‍ 'മരിക്കില്ല'; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

'നവരാത്രി'യുമായി അമല പോളും എം പത്മകുമാറും; ചിത്രത്തിന്റെ പൂജ നടന്നു