യുഎഇ 
Gulf

യുഎഇയില്‍ ഈ മാസം ശ്രദ്ധിക്കേണ്ട ആറ് മാറ്റങ്ങള്‍, പ്രവാസികള്‍ അറിയാന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയില്‍ ഈ മാസം ശ്രദ്ധിക്കേണ്ട ആറ് മാറ്റങ്ങള്‍. സ്‌കൂളുകളിലെ വേനലവധി മുതല്‍ പൊതു പാര്‍ക്കിങ് സമയത്തിലെ മാറ്റങ്ങള്‍ വരെ അറിയാം.

ഇത്തിഹാദ് റെയില്‍- ജൂണ്‍ 30-ന് ഇത്തിഹാദ് റെയില്‍ ആദ്യ യാത്ര തുടങ്ങി, ഇന്ന് മുതല്‍ അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയില്‍ സര്‍വീസിനുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം. ഇത്തിഹാദ് റെയില്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് 10,000-ത്തിലധികം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു, യാത്രകള്‍ക്കായി ബുക്കിംഗ് സംവിധാനം തുറന്നിട്ടുണ്ട്. etihadrail.ae എന്ന വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.

സ്‌കൂളുകള്‍ക്ക് വേനലവധി - യുഎഇയിലുടനീളമുള്ള സ്‌കൂളുകള്‍ 2026 ജൂലൈ 3 വെള്ളിയാഴ്ച വേനല്‍ക്കാല അവധിക്കായി അടയ്ക്കും. വേനല്‍ക്കാല അവധിക്കാലം എട്ട് ആഴ്ച നീണ്ടുനില്‍ക്കും, ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ജൂലൈ ആറ് മുതലാണ് അവധി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ഓഗസ്റ്റ് 31ന് ഔദ്യോഗികമായി ആരംഭിക്കും.

ഷാര്‍ജയില്‍ പാര്‍ക്കിങ് - ഷാര്‍ജയിലെ പൊതു പാര്‍ക്കിങ് സമയത്തില്‍ നഗരസഭ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി മുതല്‍ ഷാര്‍ജ സിറ്റി, കല്‍ബ, ഖോര്‍ഫക്കാന്‍, അല്‍ ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാര്‍ക്കിങ് മേഖലകളിലും അര്‍ധരാത്രി വരെ ഫീസ് ഈടാക്കും. മുന്‍പ് മഞ്ഞ ബോര്‍ഡുകളുള്ള പാര്‍ക്കിങ് മേഖലകളില്‍ കുറഞ്ഞ സമയം മാത്രമായിരുന്നു ഫീസ് ഉണ്ടായിരുന്നതെങ്കില്‍, ഇനി മുതല്‍ നീല ബോര്‍ഡുകളുള്ള മേഖലകള്‍ക്ക് സമാനമായി എല്ലാ സ്ഥലങ്ങളിലും ഒരേ സമയം നിലവില്‍ വരും.

ദുബൈ സമ്മര്‍ സര്‍പ്രൈസസ് - ഷോപ്പിങ് പ്രേമികള്‍ക്ക് ആവേശമായി ദുബൈ സമ്മര്‍ സര്‍പ്രൈസസ് മേളയ്ക്ക് തുടക്കമാകുന്നു. നാളെ ജൂലൈ 2 മുതല്‍ ഓഗസ്റ്റ് മുപ്പത് വരെ നീളുന്ന അറുപത് ദിവസത്തെ ഈ ഉത്സവത്തില്‍ വന്‍ വിലക്കിഴിവുകളും കലാപരിപാടികളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. 50 ദശലക്ഷത്തിലേറെ ദിര്‍ഹം വിലമതിക്കുന്ന പന്ത്രണ്ട് ഫ്‌ലാറ്റുകള്‍, ആഡംബര കാറുകള്‍, കിലോഗ്രാം കണക്കിന് സ്വര്‍ണം, വന്‍ തുകകളുടെ പണസമ്മാനങ്ങള്‍ എന്നിവയാണ് ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഭക്ഷണപ്രിയര്‍ക്കായി പ്രത്യേക നിരക്കില്‍ വിഭവങ്ങള്‍ ഒരുക്കുന്ന റസ്റ്ററന്റ് വാരവും ഇതിന്റെ ഭാഗമായി നടക്കും.

ബിസിനസ് മേഖലയില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം - യുഎഇയുടെ നികുതി സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഇന്‍വോയ്‌സിങ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യഘട്ടം ഈ മാസം ഒന്നിന് ആരംഭിച്ചു. പ്രതിവര്‍ഷം 50 ദശലക്ഷത്തിലധികം ദിര്‍ഹം വരുമാനമുള്ള വലിയ ബിസിനസ് സ്ഥാപനങ്ങളെയാണ് ആദ്യഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ഘട്ടങ്ങളിലൂടെ കടന്ന് വരും വര്‍ഷങ്ങളില്‍ ഇത് എല്ലാ മേഖലകളിലും പൂര്‍ണമായും നിര്‍ബന്ധമാക്കും.

പുതിയ പാസ്‌പോര്‍ട്ട് സേവന കേന്ദ്രം- യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ചുമതല ഈ മാസം ഒന്ന് മുതല്‍ പുതിയ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് കൈമാറി. മുന്‍പുണ്ടായിരുന്ന ഏജന്‍സികളുടെ കാലാവധി കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നു. പ്രവാസികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി 16 പ്രത്യേക കേന്ദ്രങ്ങളാണ് പുതിയ ഏജന്‍സി ആരംഭിക്കുന്നത്. അബുദാബി, ദുബായ്, ഫുജൈറ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇതിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

Six changes in the UAE from today, expatriates to know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് ഗുരുതര പിഴവ് ; മൂന്ന് നീറ്റ് പരീക്ഷകൾ വീണ്ടും നടത്തും, തീയതി അറിയാം

'ഞാൻ‌ വിരമിക്കുന്നു, ഇത് അവസാന സീസൺ'! ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

‘ചേട്ടൻ and ഏട്ടൻ’; മോഹൻലാലിനൊപ്പം സഞ്ജുവിന്റെ 'സർപ്രൈസ്' സെൽഫി! സിനിമയിലേക്ക്?

'ഇനിയൊന്ന് ഉറങ്ങട്ടെ'! സെഞ്ച്വറി 'വഴി' വിവരിച്ച് ദേവ്ദത്ത് പടിക്കൽ

'ക്യാപ്ച്ച' പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി കേരള പൊലീസ്