Thai woman gives birth to baby boy mid-air on Air India Express flight from Muscat to Mumbai.  air india express/x
Gulf

35,000 അടി ഉയരത്തിൽ ആൺ കുഞ്ഞിന് ജന്മം നൽകി തായ്‌ലൻഡ് സ്വദേശിനി

യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരിയായ നഴ്സും ചേർന്ന് യുവതിക്ക് ആവശ്യമായ വൈദ്യസഹായം നൽകി. തുടർന്നാണ് യുവതി വിമാനത്തിനുള്ളിൽ പ്രസവിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: മസ്‌കത്തില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ തായ്‌ലൻഡ് സ്വദേശിനിയായ യുവതി പ്രസവിച്ചു. വിമാനം 35000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 എന്ന വിമാനത്തില്‍ വ്യാഴ്ചയാണ് സംഭവമുണ്ടായത്.

യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരിയായ നഴ്സും ചേർന്ന് ആവശ്യമായ വൈദ്യസഹായം നൽകി. തുടർന്നാണ് യുവതി വിമാനത്തിനുള്ളിൽ പ്രസവിച്ചത്. വിമാനത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപടലാണ് യുവതിക്കും കുഞ്ഞിനും തുണ ആയത്.

ഇതേസമയം  പൈലറ്റുമാർ മുംബൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. വിമാനത്തിലെ സാഹചര്യം വിശദീകരിക്കുകയും വളരെ പെട്ടെന്ന് ലാൻഡ് ചെയ്യാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

Gulf news: Thai woman gives birth to baby boy mid-air on Air India Express flight from Muscat to Mumbai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT