പ്രതീകാത്മക ചിത്രം 
Gulf

ഗള്‍ഫ് മലയാളികള്‍ക്ക് ഓണം 'കളറാക്കാം'; കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: ഗള്‍ഫ് മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗങ്ങളും. ഓണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഇന്നലെയും കയറ്റി അയച്ചു. കൊച്ചിയില്‍ നിന്ന് 250 ടണ്‍ പഴങ്ങളും പച്ചക്കറികളാണ് ഇന്നലെ മാത്രം വിമാനം കയറിയത്. വരും ദിവസങ്ങള്‍ കയറ്റുമതി ഇനിയും ഉയരും.

ഇന്ന് 260 ടണ്ണും 21, 22 തീയതികളില്‍ 300 ടണ്‍ വീതവും 23ന് 200 ടണ്ണും അയയ്ക്കാനാകുമെന്നാണ് സിയാല്‍ അധികൃതരുടെ പ്രതീക്ഷ. യാത്രാ വിമാനങ്ങള്‍ക്കു പുറമേ നാഷനല്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എന്നിവയുടെ ചരക്കു വിമാനങ്ങളും ഇതിനായി സര്‍വീസ് നടത്തുന്നുണ്ട്.

ഉപ്പേരികള്‍, പപ്പടം, പായസ വിഭവങ്ങള്‍ തുടങ്ങിയവയും ഓണത്തപ്പനുമെല്ലാം നേരത്തെ അയച്ചു കഴിഞ്ഞു. എളുപ്പം കേടാവാത്ത മത്തന്‍, ചേന, കുമ്പളങ്ങ, വെള്ളരി, ഏത്തക്കായ തുടങ്ങിയവ കപ്പലിലും അയയ്ക്കുന്നുണ്ട്. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി മൂലം 4 മാസം മുമ്പേ കപ്പലുകളില്‍ അയച്ച വസ്തുക്കള്‍ പോലും ലക്ഷ്യ സ്ഥാനത്തെത്തിയിട്ടില്ലെന്നാണ് വിവരം. ഇതിനിടെ ഗള്‍ഫ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ ചരക്കുകള്‍ അയയ്ക്കുന്നതിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തിരിച്ചടിയായി. 20 മുതല്‍ 40 ശതമാനം വരെ പല വിമാന കമ്പനികളും കാര്‍ഗോ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

Tons of vegetables crossed the sea for Gulf Malayalis to celebrate Onam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം'; രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ രാഹുലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

പാചകം അറിയില്ലേ? ബാച്ചിലേഴ്സിനും ഒരുക്കാം കിടിലൻ ഓണസദ്യ

'ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്'; ഷമ്മി കപൂറിനൊപ്പമുള്ള ഓർമ പങ്കുവച്ച് നടൻ

മാസംതോറും രണ്ടായിരം രൂപ മാറ്റിവെയ്ക്കാമോ?, ഒന്നരലക്ഷത്തോളം സമ്പാദിക്കാം; റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം