മസ്കത്ത്: ഒമാനിലെ ദുകമിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഏഷ്യക്കാരായ രണ്ട് പേരെയാണ് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ പൊലീസ് അറസ്റ്റ് ചെയ്‍തത്.
ഇവർ വാഹനാപകടത്തിൽ മരിച്ചവരുടെ ദൃശ്യങ്ങൾ പകർത്തുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പ്രതികളുടെ ഈ പ്രവർത്തി സ്വകാര്യത, പൊതു മര്യാദ എന്നിവ സംബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമാണ്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ഇരകളോടും അവരുടെ കുടുംബങ്ങളോടുമുള്ള ബഹുമാനം കണക്കിലെടുത്ത് അപകട ദൃശ്യങ്ങൾ പകർത്താനോ,പങ്ക് വെയ്ക്കാനോ പാടില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഓർമ്മപ്പെടുത്തി.
കഴിഞ്ഞ ദിവസം ദുകം വിലായത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടമാണ് ഉണ്ടായത്. സംഭവത്തിൽ 8 ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates