ആന്റോയിന്‍ ലബാക്കി 
Gulf

അപൂര്‍വ ഭാഗ്യവാന്‍! ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം, ജീവിതത്തിലെ മൂന്നാമത്തെ 'ബംപര്‍'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ രണ്ടാം തവണയും ഭാഗ്യം തുണച്ച് ലെബനീസ് വ്യവസായിയെ തേടി പത്ത് കോടി രൂപ (10 ലക്ഷം ഡോളര്‍) എത്തി. ബെയ്‌റൂട്ടില്‍ നിര്‍മാണക്കമ്പനി നടത്തുന്ന ആന്റോയിന്‍ ലബാക്കി(53)യാണ് അപൂര്‍വ ഭാഗ്യവാന്‍. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തില്‍ രണ്ടു തവണ മില്ലേനിയം മില്യനയര്‍ സമ്മാനം നേടുന്ന 12-ാമത്തെ ആളാണ് ലബാക്കി.

ഇന്നലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഈ മാസം 17 ന് ഓണ്‍ലൈനായി വാങ്ങിയ 3360 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. 2018 ഓഗസ്റ്റിലും ആന്റോയിന് 10 ലക്ഷം ഡോളര്‍ സമ്മാനമായി നേടിയിരുന്നു. അതിനു മുന്‍പ്, 2004 ഓഗസ്റ്റില്‍ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ ഒരു ബിഎംഡബ്ല്യു കാറും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

കഴിഞ്ഞ തവണ ലഭിച്ച 10 ലക്ഷം ഡോളര്‍ ബെയ്‌റൂട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും വലിയ നേട്ടമുണ്ടായില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത്തവണ ലഭിച്ച സമ്മാനത്തുക ദുബൈയില്‍ തന്നെ നിലനിര്‍ത്താനും നിക്ഷേപിക്കാനുമാണ് തീരുമാനിച്ചതെന്ന് ആന്റോയിന്‍ ലബാക്കി പറഞ്ഞു.

Two time Dubai Duty Free winner plans to invest in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

'മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്'; നടൻ എയറിൽ

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, 'ഖലീഫ' ഡബ്ബിങ് പൂർത്തിയാക്കി താരം

'ഞാൻ ഒക്കെയാണ്!' സുഹൃത്തുക്കൾക്കൊപ്പം ചിരിക്കുന്നുണ്ടെങ്കിലും, ഉള്ളിൽ സ്ഥിരമായ ശൂന്യത, 'ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ' ലക്ഷണങ്ങൾ