യുഎഇ 
Gulf

ജീവിത നിലവാരം, അന്താരാഷ്ട്ര യാത്രാ സൗകര്യം; ഹാപ്പി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ യുഎഇക്ക് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: '2026 ഹാപ്പി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍' ആഗോളതലത്തില്‍ 23-ാം സ്ഥാനം നേടി യുഎഇ. ജീവിത നിലവാരം, വ്യക്തിസ്വാതന്ത്ര്യം, അന്താരാഷ്ട്ര യാത്രാ സൗകര്യം, സമൃദ്ധി, ആരോഗ്യം, സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ പട്ടികപ്പെടുത്തിയത്. 100ല്‍ 73.4 പോയിന്റുകള്‍ നേടിയാണ് യുഎഇ നേട്ടം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ഉപദേശക സ്ഥാപനമായ 'ഗ്ലോബല്‍ സിറ്റിസണ്‍ സൊല്യൂഷന്‍സ്' പുറത്തിറക്കിയ ഈ സൂചികയില്‍ 50 രാജ്യങ്ങളെയാണ് വിലയിരുത്തിയത്. പാസ്പോര്‍ട്ടുകളുടെ കരുത്ത് മാത്രമല്ല, അവിടെ താമസിക്കുന്നവര്‍ അനുഭവിക്കുന്ന ജീവിതസാഹചര്യങ്ങളും സ്വാതന്ത്ര്യവും കൂടി പരിഗണിച്ചാണ് റാങ്കിങ്.

അന്താരാഷ്ട്ര യാത്രാ സൗകര്യത്തിലാണ് യുഎഇ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ വിഭാഗത്തില്‍ 94.3 പോയിന്റുകള്‍ നേടിയ യുഎഇ, ഏറ്റവും ഉയര്‍ന്ന പാസ്പോര്‍ട്ട് സ്വീകാര്യതയുള്ള രാജ്യങ്ങളുടെ നിരയിലാണ് സ്ഥാനം പിടിച്ചത്. സമൃദ്ധി, ആരോഗ്യം, സുരക്ഷ എന്നീ വിഭാഗങ്ങളില്‍ 74 പോയിന്റും, ക്ഷേമനിലവാരത്തില്‍ 69.8 പോയിന്റും, ആഭ്യന്തര സ്വാതന്ത്ര്യത്തില്‍ 55.4 പോയിന്റും യുഎഇ നേടി.

ജീവിത സംതൃപ്തിയിലും പാസ്പോര്‍ട്ട് കരുത്തിലും ഒരുപോലെ ആദ്യ പകുതിയില്‍ ഇടംനേടിയ 18 രാജ്യങ്ങളുടെ പട്ടികയിലും യുഎഇ ഉള്‍പ്പെട്ടിട്ടുണ്ട്. നോര്‍ഡിക്, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, അമേരിക്ക എന്നിവയാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് പ്രധാന രാജ്യങ്ങള്‍. സര്‍വേയില്‍ ഉള്‍പ്പെട്ട 50 രാജ്യങ്ങളില്‍, വ്യക്തിപരമായ ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുഎഇ നിവാസികള്‍ ഒന്‍പതാം സ്ഥാനത്താണെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, പൗരസ്വാതന്ത്ര്യ വിഭാഗത്തില്‍ പട്ടികയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് യുഎഇക്ക് ലഭിച്ചത്.

UAE among world's top 25 in 2026 Happy Passports Index

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ ഒഴിവാക്കിയെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷകരം, വേദനയുണ്ടാക്കുന്നു'; ബോര്‍ഡ് നിയമനത്തില്‍ ലീഗില്‍ അതൃപ്തി പുകയുന്നു, പ്രതിഷേധം സോഷ്യല്‍മീഡിയില്‍

ഹൊറർ ത്രില്ലറുമായി കലേഷും കലാരഞ്ജിനിയും; 'F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്' ഫസ്റ്റ് ലുക്ക്

'മോദി കംപ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ഫോണ്‍ ചോര്‍ത്തില്ല'; രാഹുലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് സാം പിട്രോഡ

12 മില്യണ്‍ വ്യൂസ് നേടിയ റീല്‍; അത് കണ്ടാണ് അമലേട്ടന്‍ ഈ സിനിമയിലേക്ക് വിളിച്ചത്; തുറന്നു പറഞ്ഞ് ഹന്‍സിക

അറിഞ്ഞില്ലേ?... കൊച്ചി വാട്ടർ മെട്രോയിൽ വൻ അവസരം, ITI മുതൽ യോഗ്യത