UAE Announces Winter Vacation Dates for Current Academic Year @Exsustravel
Gulf

യുഎഇയിൽ ശൈത്യകാല അവധി വരുന്നു; തീയതികൾ അറിയാം

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും യാത്ര പോകാനുമുള്ള മികച്ച വസരമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ ) യുടെ കീഴിൽ പ്രവർത്തിക്കുന്ന ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അവധിക്കാലത്തിന് ചെറിയ മാറ്റമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യു എ ഇയിൽ ഈ അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. 2025ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് അവധി. നാല് ആഴ്ച നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിക്കാലമാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കാത്തിരിക്കുന്നത്.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും യാത്ര പോകാനുമുള്ള മികച്ച വസരമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ ) യുടെ കീഴിൽ പ്രവർത്തിക്കുന്ന  ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അവധിക്കാലത്തിന് ചെറിയ മാറ്റമുണ്ട്.

ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ പാഠ്യപദ്ധതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15-ന് ശൈത്യകാല അവധി ആരംഭിക്കുക.

അവധിക്ക് മുൻപ് ഒന്നാം ടേം പരീക്ഷകളും പാഠ്യപദ്ധതികളും പൂർത്തിയാക്കാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ഈ കലണ്ടർ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പിന്തുടരണമെന്നും വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: UAE Announces Winter Vacation Dates for Current Academic Year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് ഫോണില്‍, അതിജീവിത പറഞ്ഞെന്ന് സംശയിച്ചു; ദിലീപിനെ കുരുക്കിയേക്കാവുന്ന മൊഴികള്‍

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടി'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

SCROLL FOR NEXT