UAE Flags 1,300 Fake Companies wam
Gulf

1300 വ്യാജ കമ്പനികൾക്ക് പൂട്ടിട്ട് യു എ ഇ; 3.4 കോടി ദിർഹം പിഴയും ചുമത്തി

അനധികൃതമായി ആളുകളെ രാജ്യത്തേക്ക് എത്തിക്കാൻ വേണ്ടി ഓരോ കമ്പനികളുടെ പേരിലും വ്യാജമായി തൊഴിൽ വിസ നിർമ്മിച്ചിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യു എ ഇയിൽ രജിസ്റ്റർ ചെയ്ത വ്യാജസ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്വേഷണത്തിൽ 1300 ലേറെ വ്യാജ കമ്പനികൾ കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ 2 ജീവനക്കാർ വരെ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ജീവനക്കാർക്ക് ജോലിയില്ലാതെ തുടരുകയാണെന്ന് കണ്ടെത്തിയാതായും മന്ത്രാലയം അറിയിച്ചു.

1800 ഉടമകളുടെ പേരിലാണ് ഇത്രയും സ്ഥാപനങ്ങൾ ആരംഭിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ രേഖകളിൽ പറയുന്നത് പോലെയുള്ള ഒരു പ്രവർത്തനവും ഈ കമ്പനികളിൽ നടക്കുന്നില്ല. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് എത്തിക്കാൻ വേണ്ടി ഓരോ കമ്പനികളുടെ പേരിലും വ്യാജമായി തൊഴിൽ വിസ നിർമ്മിച്ചിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.

വ്യാജമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. നിയമങ്ങൾ ലംഘിച്ച കമ്പനികൾക്ക് 3.4 കോടി ദിർഹത്തിലധികം പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വർക്ക് പെർമിറ്റുകളും താൽക്കാലികമായി റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

Gulf news: UAE Detects Over 1,300 Fake Companies in Nationwide Inspection Drive.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

ബീറ്റ്റൂട്ട് ജ്യൂസ് നിസ്സാരക്കാരനല്ല

'എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും'

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; അഞ്ചു കാരണങ്ങള്‍

SCROLL FOR NEXT