അബുദാബി: അവധിക്കാല യാത്രകള്‍ക്കായി നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകളിലെ കുറവ്. ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞത്.
മലയാളികള്‍ക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 - 3600 ദിര്‍ഹം വരെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 2600 ദിര്‍ഹം വരെയായി കുറഞ്ഞിരിക്കുകയാണ്.
ഏറ്റവും തിരക്കേറിയ റൂട്ട് ആയ ഇന്ത്യ-യുഎഇ റൂട്ടില്‍ തന്നെയാണ് നിരക്ക് കുറഞ്ഞത് എന്നതാണ് ആശ്വാസകരം. വേനല്‍ക്കാല അവധിയായതിനാല്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ സാധാരണ ടിക്കറ്റ് നിരക്കുകള്‍ ഉയരാറാണ് പതിവ്.
പരിമിതമായ വിമാന ലഭ്യത, വേനല്‍ക്കാലത്തെ ഉയര്‍ന്ന ആവശ്യം, പ്രാദേശിക തടസ്സങ്ങള്‍ എന്നിവ കാരണമാണ് ഈ മാസം ആദ്യം ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവുണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്കുകള്‍ കൂടുതലാണെന്നും യാത്രാ സീസണ്‍ തുടരുന്നതോടെ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates