UAE Plans to Phase Out Single Use Plastics by 2026  special arrangement
Gulf

യു എ ഇയിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം വരുന്നു

2022 ൽ അബുദാബിയിലും 2024ൽ ഷാർജയിലും സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ ഗ്ലാസുകൾ എന്നിവയ്ക്കും എമിറേറ്റുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യു എ ഇയിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നു. അടുത്ത വർഷം മുതൽ നിരോധനം നിലവിൽ വരും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. 2024 ൽ പ്ലാസ്റ്റിക് ബാഗുകൾക്ക് യു എ ഇ നിരോധനം ഏർപ്പെടുത്തിയിരുന്നു.

രാജ്യത്ത് പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി എമിറേറ്റുകൾ ഇതിനോടകം തന്നെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുബൈ മുനിസിപ്പാലിറ്റി 2024 ജൂൺ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായി നിരോധിച്ചിരുന്നു.

2022 ൽ അബുദാബിയിലും 2024ൽ ഷാർജയിലും സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ ഗ്ലാസുകൾ എന്നിവയ്ക്കും എമിറേറ്റുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നടപടികളുടെ ഭാഗമായി ആണ് പുതിയ നീക്കം. ഘട്ടം ഘട്ടമായി നടത്തി വന്ന മാറ്റങ്ങൾക്കൊടുവിൽ ആണ് സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായ നിരോധനത്തിലേക്ക് എത്തിയതെന്നും പരിസ്ഥിതി സംരക്ഷണത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ആണ് നിരോധനമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: UAE to Enforce Comprehensive Ban on Single Use Plastics from January 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT