കുറഞ്ഞത് 17.2 കോടി പ്ലാസ്റ്റിക് ബാഗുകൾ, അബുദാബിയിൽ 95% ഉപയോഗത്തിൽ നിന്നൊഴിവായി

നിരോധനത്തിന് ശേഷം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണത്തിൽ പ്രതിദിനം ശരാശരി 450,000 എണ്ണം വീതം കുറഞ്ഞു
Abu Dhabi, plastic bags
Abu Dhabi kept out 17.2 crore plastic bags usedFreepik.com
Updated on
2 min read

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗ് സംബന്ധിച്ച് അബുദാബി പരിസ്ഥിതി ഏജൻസി ( ഇ എ ഡി) നയം പ്രഖ്യാപിച്ച ശേഷം അത്ഭുതകരമായ മാറ്റമാണ് പ്രകടമായതെന്ന് റിപ്പോർട്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗ് ഉപഭോഗത്തിൽ അബുദാബിയിൽ 95% കുറവ് രേഖപ്പെടുത്തി. ഈ നേട്ടം ശക്തമായ സമൂഹ സഹകരണത്തെയും പരിസ്ഥിതി ഉത്തരവാദിത്തത്തോടുള്ള വർദ്ധിച്ചുവരുന്ന പ്രതിജ്ഞാബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഏജൻസി വ്യക്തമാക്കി.

Abu Dhabi, plastic bags
തെരുവ് പൂച്ചകളുടെ പരിചരണത്തിന് സൗജന്യ കോഴ്‌സ്,അബുദാബിയുടെ പദ്ധതിയെ കുറിച്ച് അറിയാം

പ്ലാസ്റ്റിക് മലിനീകരണം നേരിടാനുള്ള പൊതുജന അവബോധവും ദൃഢനിശ്ചയവും ഈ നേട്ടം വ്യക്തമാക്കുന്നു. കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതെന്നും ഇ എ ഡി വിശദീകരിച്ചു.

പൊതുജന സർവേ ആരംഭിച്ചു

സമൂഹത്തെ കൂടുതൽ ഇടപഴകുന്നതിനായി, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ബദലുകളിലേക്ക് മാറുന്നതിനുള്ള അവബോധം, മനോഭാവം, സന്നദ്ധത എന്നിവയെ കുറിച്ച് ഇ എ ഡി പൊതുജനാഭിപ്രായ സർവേ ആരംഭിച്ചു.

Abu Dhabi, plastic bags
കുട്ടികളെ ഓൺലൈനിൽ ലൈംഗികമായി ചൂഷണം ചെയ്തവർക്ക് 15 വർഷം തടവ്, 10 ലക്ഷം ദിർഹം പിഴ, നാടുകടത്തൽ, എട്ട് പേരെ ശിക്ഷിച്ച് അബുദാബി കോടതി

സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ഒക്ടോബർ 12 വരെ നടക്കുന്ന സർവേ, വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തും. സുസ്ഥിരമായ ബദലുകൾ തെരഞ്ഞെടുക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമായുള്ള ബോധവൽക്കരണം നടത്തും. പ്രശ്നങ്ങൾ തിരിച്ചറിയുന്നതിലൂടെ അബുദാബിയുടെ ഒറ്റത്തവണ-ഉപയോഗ പ്ലാസ്റ്റിക് നിരോധന നയം നടപ്പിലാക്കുന്നതിനെ സമ്പൂർണ്ണമായി നടപ്പിലാക്കും.

പ്ലാസ്റ്റിക് ഉപയോഗത്തിനുള്ള താൽപ്പര്യം കുറയ്ക്കുന്നതിനുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന കണ്ടെത്തലുകൾ, ഭാവി നയങ്ങൾ രൂപീകരിക്കാൻ സഹായിക്കും.പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ദേശീയ തലത്തിൽ നടത്തുന്ന ശ്രമങ്ങൾക്ക് സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ഇ എ ഡി വ്യക്തമാക്കി. ഇതിന് മാത്രമായി രൂപീകരിച്ച സമർപ്പിത ലിങ്ക് വഴി അബുദാബിയിലെ താമസക്കാർ സർവേയിൽ പങ്കെടുക്കണമെന്ന് ഏജൻസി അഭ്യർത്ഥിച്ചു.

Abu Dhabi, plastic bags
എ ഐ ഉപയോഗിച്ച് പകർപ്പവകാശ നിയമം ലംഘിച്ചു; പ്രതിക്ക് 9,000 റിയാൽ പിഴ ചുമത്തി സൗദി

അബുദാബിയുടെ അവിശ്വസനീയ നേട്ടം

2022 ജൂൺ 1 മുതൽ നയം പ്രാബല്യത്തിൽ വന്നതിനുശേഷം അബുദാബി ശ്രദ്ധേയമായ ഫലങ്ങൾ കണ്ടു:

ഒരു വർഷത്തിനുള്ളിൽ പ്ലാസ്റ്റിക് ബാഗ് ഉപയോഗം 17.2 കോടി കണ്ട് കുറഞ്ഞു.

പ്രതിദിനം 450,000 ബാഗുകൾ കുറഞ്ഞു - നിരോധനത്തിനു ശേഷമുള്ള ഉപയോഗത്തിലെ ശരാശരി കുറവ്.

Abu Dhabi, plastic bags
വിസ നിയമലംഘനം; കുവൈത്തിൽ 269 പ്രവാസികളെ പിടികൂടി

2022 ലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നയത്തിന്റെ ഭാഗമായിട്ടാണ് നയരൂപീകരണം.

നയ ലക്ഷ്യം - ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക.

സമൂഹ ഇടപെടൽ - ബോധവൽക്കരണ നീക്കങ്ങൾക്കും ഭാവി നയരൂപീകരണത്തിനും രൂപം നൽകുന്നതിനായി സർവേ ആരംഭിച്ചു.

Abu Dhabi, plastic bags
ഈ ആപ്പ് വഴി ട്രാഫിക് പിഴ അടച്ചാൽ 35%വരെ ഇളവ്, അബുദാബി പൊലിസിന്റെ അറിയിപ്പ്

നിരോധനം പ്രധാനമാകുന്നത് എന്തുകൊണ്ട്

പരിസ്ഥിതി സംരക്ഷണം - പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നത് മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഭീഷണി കുറയ്ക്കുന്നു, പ്ലാസ്റ്റിക് കൊണ്ട് ജലപാതകൾ തടസ്സപ്പെടുന്നത് ഒഴിവാകുന്നു , വന്യജീവികളെ സംരക്ഷിക്കുന്നു.

സുസ്ഥിരത മെച്ചപ്പെടുത്തൽ - പുനരുപയോഗിക്കാവുന്ന ബദലുകൾ പ്രോത്സാഹിപ്പിക്കുന്നത് വരും തലമുറകൾക്ക് വൃത്തിയുള്ളതും ഹരിതാഭവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

Summary

Gulf News:Abu Dhabi Environment Agency has announced a major milestone, recording a 95% reduction in plastic bag consumption since the launch of its single-use plastic bag policy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com