UAE Prepares for New Year Celebrations Special arrangement
Gulf

പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, നിർത്താതെ ഓടും ദുബൈ മെട്രോ

ബുർജ് ഖലീഫ ഉൾപ്പെടെയുള്ള 40 കേന്ദ്രങ്ങളിൽ 43 വെടിക്കെട്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് പൊലീസിനേയും പട്രോളിങ് വാഹനങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യത്തിനായി മെട്രോയുടെ സമയം നീട്ടിയതായും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ദുബൈ മെട്രോ ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച അർധരാത്രി 11.59 വരെയുണ്ടാകും. അതായത് തുടർച്ചയായി 43 മണിക്കൂർ മെട്രോ സർവീസ് നടത്തും. ഈ സേവനം റെഡ്, ഗ്രീൻ ലൈനുകളിൽ ലഭ്യമാകും. ദുബൈ ട്രാമും ബുധനാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ബുർജ് ഖലീഫ ഉൾപ്പെടെയുള്ള 40 കേന്ദ്രങ്ങളിൽ 43 വെടിക്കെട്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് പൊലീസിനേയും പട്രോളിങ് വാഹനങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 ന് വൈകുന്നേരം നാല് മുതൽ ബുർജ് ഖലീഫ പരിസരത്തെ റോഡുകളും രാത്രി 11 മണിയോടെ ദുബൈ ശൈഖ് സായിദ് റോഡും അടക്കും. ആഘോഷ പരിപാടികൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ സ്ഥലങ്ങളിൽ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Gulf news: UAE Gears Up for New Year Celebrations, Metro Timings Extended.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; പിണറായി കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

'എഫ്‌ഐആറില്‍ അടയിരുന്നു; പിടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്തി; പൊറുക്കാനാകാത്തത്'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി

ബലാത്സംഗ കേസിലെ പരാതിക്കാരിയും പ്രതിയും വിവാഹിതരായി; കേസ് റദ്ദ് ചെയ്ത് സുപ്രീംകോടതി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു എ തോമസ് അന്തരിച്ചു

15000 പാപ്പമാര്‍; തൃശൂര്‍ നഗരത്തെ ചുവപ്പണിയിപ്പിച്ച് ബോണ്‍ നതാല-വിഡിയോ

SCROLL FOR NEXT