UAE resident fined  
Gulf

യുവതിയെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; യുഎഇയില്‍ ഇന്ത്യക്കാരന് പിഴ

തന്നെ അപമാനിക്കാനും വ്യക്തിഹത്യ ചെയ്യാനും ഉദ്ദേശിച്ചാണ് യുവാവ് ഇത്തരമൊരു പോസ്റ്റിട്ടതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: യുഎഇയില്‍ ബന്ധുവായ യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് 27കാരനായ ഇന്ത്യക്കാരന് പിഴ. യുവതിയുടെ സ്വകാര്യ ചിത്രത്തിനൊപ്പം അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പും പോസ്റ്റ് ചെയ്ത ഇന്ത്യക്കാരന് 3,000 ദിര്‍ഹം (78,396 രൂപ) ആണ് പിഴ ചുമത്തിയത്. യുവതിയുടെ പരാതിയിലാണ് നടപടി.

തന്നെ അപമാനിക്കാനും വ്യക്തിഹത്യ ചെയ്യാനും ഉദ്ദേശിച്ചാണ് യുവാവ് ഇത്തരമൊരു പോസ്റ്റിട്ടതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പിതാവിന്റെ ചിത്രവും യുവാവ് സമാനമായ രീതിയില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തി പോസ്റ്റ് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയുടെ ബന്ധുവിനെയാണ് യുവതി വിവാഹം കഴിച്ചിരിക്കുന്നത്. ഈ പോസ്റ്റ് പ്രചരിച്ചതോടെ ബന്ധുക്കള്‍ക്കിടയില്‍ കടുത്ത നാണക്കേടും അപമാനവും ഉണ്ടാക്കിയതായും യുവതിയുടെ പരാതിയിലുണ്ട്. തന്റെയോ പിതാവിന്റെയോ അനുമതി ഇല്ലാതെയാണ് അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

പരാതിയില്‍ വാസ്തവമുണ്ടെന്ന് പ്രതിയുടെ അക്കൗണ്ട് പരിശോധിച്ച വിദഗ്ധ സംഘത്തിന് ബോധ്യപ്പെട്ടു. എന്നാല്‍, തന്റെ ഫോണിന്റെ പാസ്വേര്‍ഡ് അറിയാവുന്ന യുവതി തന്നെയാണ് ഇത്തരത്തിലൊരു പോസ്റ്റിട്ടതെന്നായിരുന്നു യുവാവിന്റെ പ്രതികരണം. എന്നാല്‍ കുറ്റകൃത്യത്തില്‍ യുവാവിനെതിരെ തെളിവുകളുണ്ടെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി.

UAE resident fined for posting relative’s photos, insulting her on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

ജാമ്യമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ, സ്ത്രീകള്‍ക്ക് പ്രത്യേക കിഴിവ്; അറിയാം മുദ്ര യോജനയുടെ പ്രയോജനങ്ങള്‍

'ഫോൺ നൽകിയില്ലെങ്കിൽ അവർ തോക്കെടുക്കും'; ഡൽഹിയിൽ മാധ്യമപ്രവർത്തകനോട് ചൂടായി റഷ്യൻ വിദേശകാര്യമന്ത്രി

സത്യസന്ധതയും സുരക്ഷയും ചേർന്ന നാട്

SCROLL FOR NEXT