UAE Supreme Court Prohibits Charging Compound Interest on Bank Loans special arrangement
Gulf

ബാങ്ക് വായ്പയിൽ കൂട്ടുപലിശ ഈടാക്കരുത്; നിർണായക തീരുമാനവുമായി യു എ ഇ സുപ്രീം കോടതി

7 ലക്ഷം ദിർഹം വായ്പെടുത്ത ഒരു വ്യക്തി പലിശയടക്കം 15.53 ലക്ഷം ദിർഹം തിരിച്ച് അടയ്ക്കണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചു.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ബാങ്ക് വായ്പകളുടെ കൂട്ടുപലിശയെ സംബന്ധിച്ച് നിർണായക തീരുമാനവുമായി യു എ ഇ സുപ്രീം കോടതി. ഒരു വായ്പയുടെ പലിശ തുക യഥാർത്ഥ വായ്പാ തുകയെക്കാൾ കൂടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. 7 ലക്ഷം ദിർഹം വായ്പെടുത്ത ഒരു വ്യക്തി പലിശയടക്കം 15.53 ലക്ഷം ദിർഹം തിരിച്ച് അടയ്ക്കണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചു. 

 ഈ കേസ് പരിഗണിക്കുമ്പോഴാണ് കൂട്ടുപലിശയെ സംബന്ധിച്ചുള്ള നിയമത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയത്. പലിശയിനത്തിൽ മാത്രം 8.6 ലക്ഷം ദിർഹം ആവശ്യപ്പെട്ട ബാങ്കിന്റെ നടപടി അംഗീകരിക്കാൻ ആകില്ല. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനുശേഷം സാധാരണ പലിശ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി. 

19.19 ലക്ഷം ദിർഹം വായ്പാ തുകയും 11.25% വാർഷിക പലിശയും തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് ബാങ്ക് കേസ് ഫയൽ ചെയ്തത്. കേസ് പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ബാങ്ക് ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം അടയ്ക്കാൻ പ്രതിയോട് ആവശ്യപ്പെടുകയായിരുന്നു.

ഈ വിധിക്കെതിരെ ബാങ്കും പ്രതിയും അപ്പീൽ കോടതിയെ സമീപിച്ചു. പ്രതി 15. 53 ലക്ഷം ദിർഹം തിരിച്ചടയ്ക്കണമെന്ന് അപ്പീൽ കോടതി വിധിച്ചു. ഇതിനെതിരെ ഇയാൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് കൂട്ടുപലിശയെ സംബന്ധിച്ചുള്ള നിർണായക വിധി കോടതി പുറപ്പെടുവിച്ചത്. 

Gulf news: UAE Supreme Court Prohibits Charging Compound Interest on Bank Loans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT