UAE announces strict penalties including AED 1,000 fine and 12 black points for illegal vehicle modifications and noisy vehicles representative purpose only Gemini AI
Gulf

വാഹനങ്ങളിലെ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ, ശബ്ദമലിനീകരണം : ആയിരം ദിർഹം പിഴയും ബ്ലാക്ക് പോയിന്റുകളും ഉൾപ്പടെ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി യുഎഇ

നിയമം ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുന്നതും ശിക്ഷയിൽ ഉൾപ്പെടും.

സമകാലിക മലയാളം ഡെസ്ക്

പൊതുജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അനധികൃതമായി വാഹനങ്ങളിൽ മാറ്റം വരുത്തുന്നതും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് നിയമപരമായ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വാഹനത്തിന്റെ എഞ്ചിനിലോ ഷാസിയിലോ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത കുറ്റകൃത്യമായി കണക്കാക്കുമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അശ്രദ്ധമായി വാഹനമോടിച്ചതിനും, ശബ്ദമുണ്ടാക്കിയതിനും ഷാർജ പോലീസ് 30 മോട്ടോർ സൈക്കിളുകൾ ഉൾപ്പടെ 42 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.നിയമലംഘനങ്ങൾ നിരീക്ഷിക്കൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നീ നടപടികൾ ഉണ്ടാകുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.

യുഎഇയിൽ അനധികൃതമായി വാഹനങ്ങൾ മോഡിഫൈ ചെയ്യുകയോ ശബ്ദമലീനികരണം ഉണ്ടാക്കുകയോ ചെയ്താൽ ഗതാഗത നിയന്ത്രണ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള നിയമങ്ങൾ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കും. പിഴ, ബ്ലാക്ക് പോയിന്റുകൾ, വാഹനം കണ്ടുകെട്ടൽ എന്നിവയാണ് ശിക്ഷയിൽ ഉൾപ്പെടുന്നത്.

നിയമം ലംഘിക്കുന്നവർ 1,000 ദിർഹം ആണ് പിഴയായി ഒടുക്കേണ്ടി വരുക.12 ബ്ലാക്ക് പോയിന്റുകൾ ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

ഗതാഗത നിയന്ത്രണ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള 2017 ലെ 178-ാം നമ്പർ മന്ത്രിതല പ്രമേയത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ലംഘനങ്ങളുടെ പട്ടികയിലെ ആർട്ടിക്കിൾ 73 പ്രകാരമാണിത്.

വാഹനമോടിക്കുന്ന എല്ലാവരും ഗതാഗത നിയന്ത്രണ നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷയെയും ജനജീവിതത്തെയും ബാധിക്കുന്ന പരിഷ്കാരങ്ങളും നടപടികളും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Gulf News: UAE warns motorists about strict penalties for illegal vehicle modifications and noisy vehicles. Offenders face AED 1,000 fine and 12 black points. Check traffic rules and guidelines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാകിസ്ഥാനെ പോലെ ദല്ലാള്‍ പണിയെടുക്കുന്ന രാജ്യമല്ല ഇന്ത്യ; ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജം'

വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പല്‍ ഉടനെത്തും

ഒരു യു ടേണ്‍ പോലുമില്ല, ദൈര്‍ഘ്യം 30,000 കിലോമീറ്റര്‍; ലോകത്തിലെ ഏറ്റവും നീളമേറിയ റോഡിനെ അറിയാം

ഇര്‍ഷാദിനെതിരെ കേസ് എടുക്കണം; പ്രതിഭയ്‌ക്കെതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹിളാ അസോസിയേഷന്‍

50,000 രൂപ മുതൽ 1,20,940 രൂപ വരെ ശമ്പളം,ഐഡിബിഐ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം

SCROLL FOR NEXT