മഴ, കാറ്റ്, അസ്ഥിരമായ കാലാവസ്ഥ, വിമാനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈ, റിമോട്ട് വർക്കിങ് പ്രഖ്യാപിച്ച് ഷാർജ

മഴയും ശക്തമായ കാറ്റും കാരണം കാഴ്ച കുറയുന്നതും ഡ്രൈവിങ് ബുദ്ധിമുട്ടുള്ളതുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർച്ച് 27 വരെ യാത്ര ചെയ്യുന്നവർ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ എയർലൈൻ അധികൃതർ നിർദ്ദേശിച്ചു.
Dubai weather warning rain winds flight alert Sharjah remote work UAE
Dubai issues travel warning due to rain and strong winds as Sharjah shifts to remote work.Dubai Media Office X
Updated on
2 min read

ദുബൈ: ഈ ആഴ്ച ദുബൈയിൽ നിന്നുളള യാത്രക്കാർ വിമാനത്താവളത്തിൽ എത്താൻ നേരത്തെ യാത്ര തിരിക്കണമെന്ന് എമിറേറ്റ്സ് മുന്നറിയിപ്പ് നൽകുന്നു, നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥ കാരണം വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഴയും ശക്തമായ കാറ്റും കാരണം കാഴ്ച കുറയുന്നതും ഡ്രൈവിങ് ബുദ്ധിമുട്ടുള്ളതുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർച്ച് 27 വരെ യാത്ര ചെയ്യുന്നവർ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ എയർലൈൻ അധികൃതർ നിർദ്ദേശിച്ചു.

യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അപ്‌ഡേറ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Dubai weather warning rain winds flight alert Sharjah remote work UAE
ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങൾ എണ്ണിവച്ച് ഇറാൻ; വൈദ്യുത, ജല നിലയങ്ങളുടെ പട്ടിക പുറത്തുവിട്ടു

കാലാവസ്ഥ: റോഡ് യാത്ര തടസ്സപ്പെടുത്തുന്നു

അബുദാബിയും പരിസര പ്രദേശങ്ങളും ഉൾപ്പെടെ യുഎഇയുടെ ചില ഭാഗങ്ങളെ മഴയും കാഴചക്കുറവും ഇതിനകം ബാധിച്ചിട്ടുണ്ട്, ഈ ആഴ്ച മുഴുവൻ അവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രകാരം, നിലവിലെ കാലാവസ്ഥയ്ക്ക് കാരണം അസ്ഥിരമായ അന്തരീക്ഷ പ്രവർത്തനങ്ങളാണ്, ഇത് പല പ്രദേശങ്ങളിലും മഴ, ശക്തമായ കാറ്റ്, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത്, റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അപ്‌ഡേറ്റുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിമാന സർവീസുകളും ഷെഡ്യൂളുകളും

എമിറേറ്റ്‌സ് യാത്രക്കാരോട് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കാനും വെബ്‌സൈറ്റ് വഴി അപ്‌ഡേറ്റുകൾ നിരീക്ഷിക്കാനും അഭ്യർത്ഥിച്ചിട്ടുണട്്. കാലതാമസമോ മാറ്റങ്ങളോ സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കുന്നതിന് അവരുടെ കോൺടാക്റ്റ് നമ്പരും മറ്റും കൃത്യമാണെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡ് ഗതാഗതക്കുരുക്കും യാത്രാ സമയം മന്ദഗതിയിലാകുന്നതും കാരണം വിമാന പ്രവർത്തനങ്ങളെക്കാൾ വിമാനത്താവള പ്രവേശനത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ ബാധിച്ചേക്കാമെന്നതിനാലാണ് നേരത്തെ യാത്രപുറപ്പെടണം എന്നുള്ളതടക്കമുള്ള നിർദ്ദേശം.

Dubai weather warning rain winds flight alert Sharjah remote work UAE
വെള്ളപ്പൊക്ക താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ, വാഹനം കണ്ടുകെട്ടൽ, ബ്ലാക്ക് പോയിന്റുകൾ, നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ

റിമോട്ട് വർക്കിങ് സംവിധാനം പ്രഖ്യാപിച്ച് ഷാർജ

മഴയെത്തുടർന്ന് ഷാർജയിൽ പൊതുമേഖലാ ജീവനക്കാർക്ക് റിമോട്ട് വർക്കിങ് സംവിധാനം പ്രഖ്യാപിച്ചു

മാർച്ച് 26 വ്യാഴാഴ്ച വരെ പ്രാബല്യത്തിൽ വരുന്ന തരത്തിൽ സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്കിങ് സംവിധാനം പ്രഖ്യാപിച്ചു.

എന്നാൽ, ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ സാന്നിധ്യം ആവശ്യമുള്ള സുപ്രധാന ജോലികളെ ഈ നിർദ്ദേശത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമാണ് ഷാർജ നിർദ്ദേശം.

ഈ മാസം ആദ്യം, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് ജീവനക്കാരുടെ യാത്ര പരിമിതപ്പെടുത്തുന്നതിനും സാധ്യമാകുന്നിടത്തെല്ലാം റിമോട്ട് വർക്കിങ് ക്രമീകരണങ്ങൾ നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നു.

രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ സ്കൂളുകളും സർവകലാശാലകളും ഓൺലൈൻ പഠനത്തിലേക്ക് മാറി, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Dubai weather warning rain winds flight alert Sharjah remote work UAE
ഒമാന്‍ മിന്നല്‍ പ്രളയം: ഒരു മലയാളി കുടി മരിച്ചു, കാണാതായ റംലയ്ക്കായുള്ള തെരച്ചില്‍ തുടരുന്നു

ആഴ്ച മുഴുവൻ മഴ തുടരും

യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു, വരും ദിവസങ്ങളിൽ വടക്കൻ, കിഴക്കൻ, തീരദേശ പ്രദേശങ്ങൾക്കിടയിൽ സാഹചര്യങ്ങൾ മാറും.

ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവ ഉണ്ടാകാം, ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ആഴ്ചാവസാനത്തോടെ സ്ഥിതിഗതികൾ ക്രമേണ സാധാരണനിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാലും ഇടയ്ക്കിടെ മഴ തുടർന്നേക്കാം എന്ന് ഔദ്യോഗിക വൃത്തങ്ങളെ അടിസ്ഥാനമാക്കി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Summary

Gulf News: Dubai warns air travellers about rain, strong winds, and unstable weather conditions, while Sharjah announces remote working. Check latest updates and travel advisories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com