UAE announces visa grace period rules. Learn how expatriates can check eligibility, duration  file
Gulf

യുഎഇയുടെ വിസ ഗ്രേസ് പിരീഡുകൾ പ്രവാസികൾക്ക് എങ്ങനെ എളുപ്പവഴിയിൽ അറിയാം

30 ദിവസം മുതൽ ആറ് മാസം വരെയുള്ള യുഎഇയുടെ പുതിയ ഗ്രേസ് പിരീഡുകൾ പ്രവാസികൾക്ക് ഓൺലൈനായി അറിയാൻ കഴിയും.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: റസിഡൻഷ്യൽ വിസ റദ്ദാക്കിയാലോ അല്ലെങ്കിൽ കാലഹരണപ്പെട്ടാലോ, പുതിയ ജോലി അന്വേഷിക്കുമ്പോൾ എത്ര കാലം യുഎഇയിൽ തുടരാനാകുമെന്ന് നിങ്ങൾക്ക് ഉറപ്പില്ലായിരിക്കാം. പ്രവാസികൾക്ക് അവരുടെ വിസ വിഭാഗത്തെ ആശ്രയിച്ച് 30 ദിവസം മുതൽ ആറ് മാസം വരെ സമയക്രമമുള്ള ഗ്രേസ് പിരീഡുകൾ യുഎഇ അനുവദിച്ചിട്ടുണ്ട്.

ഇതറിയാൻ ഇപ്പോൾ ഓൺലൈൻ വഴി സാധ്യമാണ്. ഇതേക്കുറിച്ച് യുഎഇ അറിയിച്ചുള്ള കാര്യങ്ങൾ ഇങ്ങനെയാണ്.

നിങ്ങളുടെ സമയക്രമത്തെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ സ്മാർട്ട് സർവീസസ് പോർട്ടൽ വഴി മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ഗ്രേസ് പിരീഡ് ഓൺലൈനായി പരിശോധിച്ച് ഉറപ്പിക്കാനാവും. അതിനു ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രമാണ്.

നിങ്ങളുടെ ഗ്രേസ് പിരീഡ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം

1. ഐസിപി സ്മാർട്ട് സർവീസസ് വെബ്‌സൈറ്റ് സന്ദർശിക്കുക - smartservices.icp.gov.ae

2. മെനു ടാബിൽ ‘പൊതു സേവനങ്ങൾ’ (Public Services)എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘ഫയൽ വാലിഡിറ്റി’ (File Validity) എന്നതിൽ ക്ലിക്ക് ചെയ്യുക.

3. അടുത്തതായി, 'ഫയൽ നമ്പർ ഉപയോഗിച്ച് സെർച്ച്' അല്ലെങ്കിൽ 'പാസ്‌പോർട്ട് വിവരങ്ങൾ' എന്ന ഓപ്ഷനുകളിൽ ഒന്ന് സെലക്ട് ചെയ്യുക. അതിൽ 'റസിഡൻസി' എന്നത് സെലക്ട് ചെയ്യുക.

4. നിങ്ങൾ പാസ്‌പോർട്ട് ഓപ്ഷൻ ആണ് സെലക്ട് ചെയ്തതെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ട് നമ്പർ കാലഹരണപ്പെടുന്ന തീയതിയും നാഷണാലിറ്റിയും നൽകുക. നിങ്ങൾ ഫയൽ നമ്പർ ആണ് സെർച്ചിനായി സെലക്ട് ചെയ്തതെങ്കിൽ

ഇനിപ്പറയുന്ന വിശദാംശങ്ങളിൽ ഒന്ന് നൽകുക:

• എമിറേറ്റ്സ് ഐഡി നമ്പർ

• എമിറേറ്റ്സ് യൂണിഫൈഡ് നമ്പർ (യുഐഡി നമ്പർ)

• ഫയൽ നമ്പർ

5. അടുത്തതായി, നിങ്ങളുടെ ജനനത്തീയതിയും നാഷണാലിറ്റിയും നൽകുക.

6. ‘അതിന് കാപ്‌ച രേഖപ്പെടുത്തിയ ശേഷം ‘സെർച്ച്’ ബട്ടൺ ക്ലിക്കുചെയ്യുക.

അപ്പോൾ നിങ്ങൾക്ക് യുഎഇയിൽ താമസിക്കാൻ അനുവദനീയമായ ദിവസങ്ങൾ കാണാൻ കഴിയും.

നിങ്ങളുടെ യുഎഇ റസിഡൻസ് വിസ റദ്ദാക്കൽ ഫോം ലഭിച്ചുകഴിഞ്ഞാൽ, ഫോമിന്റെ അടിയിൽ നിങ്ങൾ രാജ്യം വിടേണ്ടതോ നിങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് മാറ്റേണ്ടതോ ആയ കൃത്യമായ തീയതി കാണാൻ കഴിയും. ഗ്രേസ് കാലയളവിൽ, നിങ്ങൾക്ക് യുഎഇ വിടുകയോ പുതിയ റസിഡൻസ് വിസയ്ക്ക് അപേക്ഷിക്കുകയോ ചെയ്യാം.

ആറ് മാസത്തെ ഗ്രേസ് പിരീഡുള്ള യുഎഇ റെസിഡൻസ് വിസ വിഭാഗങ്ങൾ

റസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം ആറ് മാസത്തേക്ക് താമസിക്കാൻ അനുവാദമുള്ള അഞ്ച് വിസ വിഭാഗങ്ങളുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (യുഎഇ ഐസിപി) വിശദീകരിച്ചു:

1. ഗോൾഡൻ റസിഡൻസി ഉടമകളും അവരുടെ കുടുംബാംഗങ്ങളും,

2. ഗ്രീൻ റസിഡൻസി ഉടമകളും അവരുടെ കുടുംബാംഗങ്ങളും,

3. രാജ്യത്ത് താമസിക്കുന്ന ഒരു പ്രവാസിയുടെ വിധവ അല്ലെങ്കിൽ വിവാഹമോചിത,

4. പഠനം പൂർത്തിയാക്കിയ ശേഷം , രാജ്യത്തെ സർവകലാശാലകളും കോളേജുകളും സ്പോൺസർ ചെയ്ത് പഠിക്കുന്ന വിദ്യാർത്ഥികൾ

5. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ വർഗ്ഗീകരണം അനുസരിച്ച് ഒന്നും രണ്ടും തലങ്ങളിൽ വൈദഗ്ധ്യമുള്ള തൊഴിലുകളുള്ള രാജ്യത്തെ താമസക്കാർ.

Gulf News: UAE announces visa grace period rules. Learn how expatriates can check eligibility, duration, and important updates on residency status.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ഒരു കോടി രൂപ സമ്പാദിക്കണോ?; പ്രതിമാസം എസ്ഐപിയിൽ എത്ര നിക്ഷേപിക്കണം?

നാദാപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; ഏഴുപേര്‍ക്കെതിരെ കേസ്

കിട്ടിയ ഗ്യാപ്പില്‍ ഒരു പാട്ട്; വിശ്രമ വേളകള്‍ ആനന്ദകരമാക്കി, പൊലീസുകാരുടെ വിഡിയോ വൈറല്‍

നെടുങ്കണ്ടത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു, ആശങ്കയോടെ നാട്ടുകാര്‍, വനംവകുപ്പ് നിരീക്ഷണം- വിഡിയോ

SCROLL FOR NEXT