ഒരു ട്രാന്‍സ്‌ഫോമര്‍ യാത്ര; മലപ്പുറത്ത് നിന്ന് വയനാട്ടിലെത്താന്‍ കറങ്ങിയത് തമിഴ്‌നാടും കര്‍ണാടകയും; 800 കിലോമീറ്റര്‍

താമരശ്ശേരി ചുരത്തിലെ വളവുകളിലൂടെ കൂറ്റന്‍ ട്രാന്‍സ്‌ഫോമര്‍ കൊണ്ടുവരാന്‍ കഴിയാത്തതാണ് ഈ 'ദീര്‍ഘദൂര യാത്രയ്ക്ക്' നിര്‍ബന്ധിതരാക്കിയത്.
Thamarassery Churam
Thamarassery Churam
Edited By:
Updated on: 
1 min read

കല്‍പ്പറ്റ: പെരിന്തല്‍മണ്ണ മലാപ്പറമ്പില്‍ നിന്നു വയനാട് കണിയാമ്പറ്റയിലേക്ക് കേവലം116 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം കെഎസ്ഇബി അധികൃതര്‍ക്ക് ഈ വഴിയിലൂടെ ഒരു ട്രാന്‍സ്‌ഫോമര്‍ എത്തിക്കാന്‍ കറങ്ങേണ്ടി വന്നത് 3 സംസ്ഥാനങ്ങളിലൂടെ നീളുന്ന 800-ഓളം കിലോമീറ്ററാണ്. താമരശ്ശേരി ചുരത്തിലെ വളവുകളിലൂടെ കൂറ്റന്‍ ട്രാന്‍സ്‌ഫോമര്‍ കൊണ്ടുവരാന്‍ കഴിയാത്തതാണ് ഈ 'ദീര്‍ഘദൂര യാത്രയ്ക്ക്' നിര്‍ബന്ധിതരാക്കിയത്.

പെരിന്തല്‍മണ്ണയില്‍ നിന്നു പാലക്കാട് വഴി കോയമ്പത്തൂര്‍, സേലം, ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പേട്ട്, ബത്തേരി വഴിയാണു കണിയാമ്പറ്റയിലേക്കു ട്രാന്‍സ്‌ഫോമര്‍ എത്തിയത്.കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ ട്രാന്‍സ്‌ഫോമറുമായി കറങ്ങിയത് 800 കിലോമീറ്ററോളം ദൂരം.

നീളമുള്ള ട്രെയിലര്‍ ചുരം വഴി വയനാട്ടിലേക്ക് എത്തിക്കുക അസാധ്യമാണെന്നു കെഎസ്ഇബി അധികൃതര്‍ പറയുന്നു. വയനാടിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പരിഹരിക്കാനായി 100 എംവിഎ ശേഷിയുള്ള, 70,000 കിലോ ഭാരം വരുന്ന ട്രാന്‍സ്‌ഫോമറാണ് എത്തിച്ചത്. ഇതുവരെ ജില്ലയില്‍ വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന 66 കെവി വൈദ്യുത ശൃംഖല മാറി 110 കെവി ശൃംഖല വരുമെന്നതാണു പ്രയോജനം.

Summary

KSEB Detours 800 km Across 3 States to Deliver Transformer to Wayanad Due to Churam Bottleneck

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com