പേടിഎം ഫയൽ
Gulf

രാജ്യാന്തര നമ്പറുകള്‍ ഉപയോഗിച്ചും യുപിഐ പേയ്മെന്റ് നടത്താം, പ്രവാസികള്‍ക്ക് നേട്ടം, എങ്ങനെയെന്നറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎം പ്രഖ്യാപിച്ച നിര്‍ണായക അപ്‌ഡേറ്റ് ഉപയോക്താക്കളിലേക്ക്. പ്രവാസികളെ ലക്ഷ്യമിട്ടാണ് പേടിഎം പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. രാജ്യാന്തര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് തന്നെ പേടിഎം ആപ്പിലൂടെ യുപിഐ പേയ്മെന്റുകള്‍ നടത്താനുള്ള സൗകര്യമാണ് പേടിഎം കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ യുപിഐ ഉപയോഗിക്കുന്നതിനായി പുതിയൊരു ഇന്ത്യന്‍ സിം കാര്‍ഡ് എടുക്കുകയോ, ഇന്റര്‍നാഷനല്‍ റോമിങ് ചാര്‍ജുകള്‍ നല്‍കി ഇന്ത്യന്‍ സിം ആക്ടീവാക്കേണ്ടതില്ല.

എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ സിം ഉപയോഗപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ 12 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. സിംഗപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്, യുകെ, ഫ്രാന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഈ സേവനം ലഭിക്കും.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സാധാരണക്കാരെപ്പോലെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താം. ഇതിനായി യാതൊരുവിധ പ്രത്യേക രാജ്യാന്തര പേയ്മെന്റ് ഗേറ്റ്വേകളുടെയോ കറന്‍സി കണ്‍വേര്‍ഷന്‍ സംവിധാനങ്ങളുടെയോ ആവശ്യമില്ലെന്നും പേടിഎം വ്യക്തമാക്കി.

എങ്ങനെ പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്യാം

1. ഫോണില്‍ പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2. കൈവശമുള്ള രാജ്യാന്തര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

3. ഒടിപി വഴിയുള്ള എസ്എംഎസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.

4. നിങ്ങളുടെ രാജ്യാന്തര നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് കണക്ട് ചെയ്യുക.

നാഷനല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ പിന്തുണയോടെയാണ് ഈ സുരക്ഷിത സംവിധാനം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ബീറ്റാ ഘട്ടത്തിലായിരിക്കുന്ന ഈ സേവനം ലഭ്യമാകുക.

UPI payments can also be made using international numbers, a benefit for expatriates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി; പിന്തുണച്ച് എൽഡിഎഫ്; വി മുരളീധരന്റെ എതിർപ്പ് തള്ളി

മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ടയേറ്, 'പൊലീസ് 'നോക്കുകുത്തി', ആക്രമിച്ചത് ബിജെപി'

'ശ്രീശാന്തും ഞാനും അടുത്ത സുഹൃത്തുക്കളാണ്, ക്രിക്കറ്റിലുള്ളവർക്ക് എന്റെ വിശാൽ എന്ന പേര് മാത്രമേ അറിയൂ'; യഥാർഥ പേര് പറഞ്ഞ് നടൻ

കമ്മീഷന്‍ വേണ്ട, പ്രീമിയം കുറയും; ഇന്‍ഷുറന്‍സ് മേഖലയില്‍ അടിമുടി മാറ്റവുമായി 'ബീമ സുഗം'

ബ്ലൂ ടൈഗേഴ്സിനൊപ്പം ഇനി 'യൂണിവേഴ്സൽ ബോസും'; ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു