Whale Shark Tours in Qatar Promote Ecotourism and Marine Conservation Qatar Ecotourism
Gulf

ഭീ​മ​ൻ തി​മിം​ഗ​ല സ്രാ​വു​ക​ളെ തൊട്ടടുത്ത് കാണാൻ അവസരം; ഖ​ത്ത​റി​ലേക്ക് പോയാലോ?

ഖ​ത്ത​ർ ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ച് ആണ് ഡി​സ്ക​വ​ർ ഖ​ത്ത​ർ ഈ അവസരം ഒരുക്കുന്നത്. വെ​യ്ൽ ഷാ​ർ​ക്ക് ടൂ​റു​ക​ളി​ലൂ​ടെ സ​മു​ദ്ര​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഖ​ത്ത​റി​ന്റെ സ​മു​ദ്ര വൈ​വി​ധ്യ​ങ്ങ​ൾ അ​ടു​ത്ത​റി​യു​ന്ന​തി​നു​മു​ള്ള അവസരവും നമുക്ക് ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഭീ​മ​ൻ തി​മിം​ഗ​ല സ്രാ​വു​ക​ളെ തൊ​ട്ട​ടു​ത്ത് കാ​ണാൻ ആഗ്രഹമുണ്ടോ? എന്നാൽ അതിന് അവസരമുണ്ട്. ഖ​ത്ത​റി​ന്റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ തീ​ര​പ്ര​ദേ​ശമായ അ​ൽ ഷ​ഹീ​ൻ മ​റൈ​ൻ സോ​ണി​ൽ വേനൽക്കാലമാകുന്നതോടെ തി​മിം​ഗ​ല സ്രാ​വു​കൾ കൂട്ടമായി എത്താറുണ്ട്.

ഇവയിൽ ലോകത്തെ തന്നെ ഏ​റ്റ​വും വ​ലി​യ ഭീ​മ​ൻ തി​മിം​ഗ​ല സ്രാ​വു​കളുമുണ്ടാകും. ഇവയെ നമുക്കു അടുത്ത് കാണാൻ ഡിസ്കവർ ഖത്തർ എന്ന കമ്പനി അവസരമൊരുക്കുന്നുണ്ട്.

ഖ​ത്ത​ർ ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ച് ആണ് ഡി​സ്ക​വ​ർ ഖ​ത്ത​ർ ഈ അവസരം ഒരുക്കുന്നത്. വെ​യ്ൽ ഷാ​ർ​ക്ക് ടൂ​റു​ക​ളി​ലൂ​ടെ സ​മു​ദ്ര​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും ഖ​ത്ത​റി​ന്റെ സ​മു​ദ്ര വൈ​വി​ധ്യ​ങ്ങ​ൾ അ​ടു​ത്ത​റി​യു​ന്ന​തി​നു​മു​ള്ള അവസരവും നമുക്ക് ലഭിക്കും. ആ​ഡം​ബ​ര ബോട്ടുകളിൽ മ​റൈ​ൻ വി​ദ​ഗ്ധ​രു​ടെ കൂടെയാകും യാത്ര. ഇവർ തി​മിം​ഗ​ല സ്രാ​വു​ക​ളെ പറ്റിയുള്ള വിവരങ്ങളും ഇവയുടെ ആവാസ ​വ്യവസ്ഥയെപ്പറ്റിയും വിശദമായി പറഞ്ഞു തരുകയും ചെയ്യും.

വ​ലി​യ ശ​രീ​ര​മു​ണ്ടെ​ങ്കി​ലും തി​മിം​ഗ​ല സ്രാ​വു​ക​ൾ മ​നു​ഷ്യ​രെ ഉപദ്രവിക്കാറില്ല. മ​റ്റ് സ്രാ​വു​ക​ളി​ൽ​ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​വ ചെ​റി​യ ജീ​വി​ക​ളെ​യാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത്. ശാ​ന്ത​മാ​യി വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​യാ​ണ് ഇ​വ ഇ​ര തേ​ടു​ന്ന​ത് എന്ന പ്രത്യേകത കൂടി ഇവയ്ക്കുണ്ട്. എല്ലാ വർഷവും ഏ​ക​ദേ​ശം മു​ന്നൂ​റോ​ളം തി​മിം​ഗ​ല സ്രാ​വു​ക​ൾ ​ത്തു​ചേ​രു​ന്ന​തെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പറയുന്നത്. ഈ യാത്രക്ക് നിങ്ങൾക്കും അവസരമുണ്ട്. അതിനായി​ www.discoverqatar.qa/wsoq  സന്ദർശിക്കുക.

Gulf news: Whale Shark Tours in Qatar Promote Ecotourism and Marine Conservation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT