Balvinder Singh Sahni,Abu Sabah money laundering case File
Gulf

ആ കറുത്ത ബു​ഗാത്തി കാറും രക്ഷിച്ചില്ല, ആരാണ് യു എ ഇയിലെ എറ്റവും വലിയ കള്ളപ്പണക്കേസിൽ ശിക്ഷിക്കപ്പെട്ട ബൽവീന്ദർ സാഹ്നി?

യു എ ഇ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ഇദ്ദേഹവും കൂട്ടാളികളും കൂടെ നടത്തിയതെന്നാണ് കേസ്. 15 കോടി ദിർഹമാണ് ഈ കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യു എ ഇയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ത്യൻ ബിസിനസുകാരനായ, അബു സബാഹ് എന്നറിയപ്പെടുന്ന ബൽവീന്ദർ സിങ് സാഹ്നിയുടെ കേസിൽ പിഴ 15 കോടി ദിർഹമായി വർദ്ധിപ്പിച്ച് ദുബൈ അപ്പീൽ കോടതി വിധി.പ്രാദേശിക അറബി പത്രങ്ങളായ എമറാത്ത് അൽ യൂമും അൽ ഖലീജുമിനെയും ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സാഹ്നി നൽകിയ അപ്പീലിലാണ് പുതിയ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കോടതി പ്രഖ്യാപിച്ച ജയിൽ ശിക്ഷയിൽ ഒരു വർഷം ഇളവ് നൽകിയപ്പോൾ പിഴയിൽ വൻ വർദ്ധനവാണ് വരുത്തിയതെന്ന് ​ഗൾഫ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.

യു എ ഇ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ഇദ്ദേഹവും കൂട്ടാളികളും കൂടെ നടത്തിയതെന്നാണ് കേസ്. 15 കോടി ദിർഹമാണ് ( 300 കോടി ഇന്ത്യൻ രൂപ) ഈ കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയത്. ഇതിന് പുറമെ ഫോൺ, കംപ്യൂട്ടർ തുടങ്ങിയ ചില വസ്തുക്കളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

പുതിയ വിധി പ്രകാരം, ജയിൽ ശിക്ഷ സാഹ്നിയുടെ ശിക്ഷ അഞ്ചിൽ നിന്ന് നാല് വർഷമായി കുറച്ചു, എന്നാൽ പിഴയും സ്വത്ത് കണ്ടുകെട്ടലും സ്ഥിരീകരിച്ചു, അതേസമയം പിഴയായ 15 കോടി ദിർഹം പ്രതികളുടെയെല്ലാം ബാധ്യതയാക്കി.

നേരത്തെ ബൽവീന്ദർ സാഹ്നിയും മകനും ഉൾപ്പടെ 33 പേർക്കെതിരെയാണ് ഷെൽകമ്പനികളുണ്ടായിക്കി യു എ ഇയിലും പുറത്തുമായി കള്ളപ്പണം വെളിപ്പിച്ചവെന്ന കേസിൽ ശിക്ഷിക്കപ്പെട്ടത്. സാഹ്നിക്ക് അഞ്ച് വർഷം തടവും തടവ് കാലയളവിന് ശേഷം നാടുകടത്തലും അഞ്ച് ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചിരുന്നത്.

സാഹ്നിയും മറ്റുള്ളവരും ഷെൽ കമ്പനികളുടെ ശൃംഖല സ്ഥാപിച്ച് യുഎഇക്ക് അകത്തും പുറത്തും അനധികൃത ഫണ്ടുകൾ കൈമാറ്റങ്ങൾ നടത്തിയതായാണ് കേസ്. ഒരു സംഘടിത ക്രിമിനൽ ഗ്രൂപ്പിന്റെ ഭാഗമായി പണം വെളുപ്പിച്ചതിനും നിയമവിരുദ്ധമായി കൈവശം വച്ചതിനും അക്കാര്യം മറച്ചുവെച്ചതിനുമാണ് ശിക്ഷ.

അന്വേഷണത്തിനിടെ പിടിച്ചെടുത്ത കമ്പ്യൂട്ടറുകൾ, ഫോണുകൾ, മറ്റ് വസ്തുക്കൾ എന്നിവയ്‌ക്കൊപ്പം ക്രിമിനൽ വരുമാനമായി ലഭിച്ച 15 കോടി ദിർഹം കണ്ടുകെട്ടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധമുള്ള മൂന്ന് കമ്പനികൾക്ക് അഞ്ച് കോടി ദിർഹം വീതം പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം ദിർഹവും സാഹ്നി പിഴയായി അടയ്ക്കേണ്ടി വരും.

ദുബൈ പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്, 2024 ഡിസംബറിൽ കേസ് പ്രോസിക്യൂട്ടർമാർക്ക് കൈമാറി ചെയ്തു. ഈ വർഷം ജനുവരിയിൽ ആദ്യ വാദം കേൾക്കലുകൾ ആരംഭിച്ചു, മൂന്ന് മാസം മുമ്പ് വിധി വന്നു. അതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.

അബുസബാഹ് എന്നറിയപ്പെടുന്ന ബൽവീന്ദർ സിങ് സാഹ്നി

യുഎഇ, കുവൈത്ത്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ബിസിനസ് ഉള്ള പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനിയായ ആർഎസ്ജി ഇന്റർനാഷണലിന്റെ ഉടമയാണ് അബു സബാഹ് എന്ന ബൽവീന്ദർ സിങ് സാഹ്നി. ദുബായിലെ ഉന്നതവൃത്തങ്ങളിൽ ഒരിക്കൽ ആഘോഷിക്കപ്പെട്ടിരുന്ന സാഹ്നി, തന്റെ ബിസിനസ് ഇടപാടുകളേക്കാൾ, ആഡംബരപൂർണ്ണമായ ജീവിതശൈലി, ഭാഗ്യചിഹ്നങ്ങളിലുള്ള വിശ്വാസം, വിലകൂടിയ സാധനങ്ങൾ വാങ്ങിക്കുക എന്നിവയുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്.

2016-ൽ പ്രിയപ്പെട്ട ഒറ്റ അക്ക ലൈസൻസ് പ്ലേറ്റ് "5" വാങ്ങാൻ അദ്ദേഹം നൽകിയത് 3.3 കോടി ദിർഹം ആയിരുന്നു. അഭിമുഖങ്ങളിൽ, "ഭാഗ്യ" നമ്പറുകളോടുള്ള ആകർഷണം, നീല നിറത്തോടുള്ള ഇഷ്ടം, ചില വസ്തുക്കൾ തന്നെ നിർഭാഗ്യങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന വിശ്വാസം എന്നിവ അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ഒരു ഘട്ടത്തിൽ, ഒരുനിറം " കണ്ണേറി " ൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് വിശ്വസിച്ച്, ഒരു കറുത്ത ബുഗാത്തി കാർ വാങ്ങി അദ്ദേഹം തന്റെ പാം ജുമൈറ മാൻഷന്റെ മധ്യത്തിൽ പാർക്ക് ചെയ്തു. കോടികൾ വിലവരുന്നതാണ് ഈ കാർ.

ആർ‌എസ്‌ജി ഗ്രൂപ്പിന്റെ ചെയർമാൻ എന്ന നിലയിൽ, സാഹ്നി പലപ്പോഴും പരമ്പരാഗത എമിറാത്തി വസ്ത്രങ്ങൾ ധരിച്ച് ബേസ്ബോൾ തൊപ്പി തലയിൽ വച്ചായിരിക്കും പൊതുവിടങ്ങളിൽ എത്തുക.സ്വർണ്ണം പൂശിയ ഇ​ന്റരീയറുള്ള പാം ജുമൈറ വസതി അദ്ദേഹത്തിന്റെ സമ്പത്തിന്റെയും ജീവിതശൈലിയുടെയും പ്രതീകമായി മാറി.

ദുബൈയിൽ ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടത്തുന്നതിന് മുമ്പ് അദ്ദേഹം ആളുകളെ ഞെട്ടിച്ചത് കുവൈത്തിൽ മൊബൈൽ നമ്പർ നൽകാൻ വാങ്ങിയ വില നൽകിയപ്പോഴാണ്. 600,000 ദിർഹം നൽകിയാണ് അന്ന് അദ്ദേഹം ഒരു മൊബൈൽ നമ്പർ വാങ്ങിയത്.

1951-ൽ ഡൽഹിയിൽ നിന്ന് കുവൈറ്റിലേക്ക് താമസം മാറിയ വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്. കുവൈത്തിൽ വളർന്ന സാഹ്നി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് . "ഞാൻ ധാരാളം സമ്പത്തുള്ള വീട്ടിലാണ് വളർന്നത്," എന്നാൽ, ചെറുപ്പം മുതലേ താൻ ഒരു വർക്കഹോളിക് ആണ്. 18-ാം വയസ്സിൽ, സ്പെയർ പാർട്‌സുകളും ടയറുകളും വിൽക്കുന്ന ഒരു കമ്പനി ആരംഭിച്ചു. ഒരു ബിസിനസ് ബിരുദം നേടിയെങ്കിലും ഒരു എഞ്ചിനീയർ അല്ലെങ്കിൽ ഡോക്ടർ എന്നതിനേക്കാൾ ബിസിനസിൽ എത്രമാത്രം സമ്പാദിക്കാമെന്ന് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം തുടർ പഠനം ഉപേക്ഷിച്ചു."എനിക്ക് ഒരു അഭിനിവേശമുണ്ട്, പണം സമ്പാദിക്കുക. എന്നതാണ് അത്", അദ്ദേഹം ഒരിക്കൽ പറഞ്ഞു.2006 ലാണ് അദ്ദേഹം ദുബൈ കേന്ദ്രമാക്കി മാറ്റുന്നത്.

Gulf News: The Dubai Court of Appeal has increased the fine against Indian businessman Balvinder Singh Sahni, better known as Abu Sabah, to Dh150 million in one of the UAE's largest money laundering cases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT