Womans Booked in Kuwait for Insulting and Threatening Public Employee kuwait police/x
Gulf

ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി,വനിതാ പൊലീസിനെ അപമാനിച്ചു; വനിതകളായ പ്രതികളെ ജയിലിലടച്ചു കുവൈത്ത് പൊലീസ്

മൂന്ന് വനിതകൾ ചേർന്ന് ഒരു ടാക്സി ഓട്ടത്തിന് വിളിച്ചു. യാത്രയ്ക്ക് ശേഷം പണം ആവശ്യപ്പെട്ട ഡ്രൈവർക്ക് നേരെ ഇവർ മോശമായി പെരുമാറി.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: വനിതാ പൊലീസ് ഓഫീസർമാരോട് മോശമായി പെരുമാറിയ വനിതകൾക്കെതിരെ കേസെടുത്ത് കുവൈത്ത് പൊലീസ്. അബു ഹലീഫ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ടാക്സി ഡ്രൈവർ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയപ്പോഴാണ് ഇവർ പൊലീസിനോട് മോശമായി പെരുമാറിയത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.

സംഭവം ഇങ്ങനെ, മൂന്ന് വനിതകൾ ചേർന്ന് ഒരു ടാക്സി ഓട്ടത്തിന് വിളിച്ചു. യാത്രയ്ക്ക് ശേഷം പണം ആവശ്യപ്പെട്ട ഡ്രൈവർക്ക് നേരെ ഇവർ മോശമായി പെരുമാറി.

ഇയാളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം നൽകാതെ മടക്കി അയക്കുകയും ചെയ്തു. സംഭവത്തിൽ ടാക്സി ഡ്രൈവർ പൊലീസിൽ പരാതി നൽകി. ഇതിൽ അറസ്റ്റ് രേഖപ്പെടുത്താനായി വനിതകളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോയി.

എന്നാൽ അറസ്റ്റിന് ഇവർ വിസമ്മതിക്കുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ ആർട്ടിക്കിൾ 134 പ്രകാരം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്ന മറ്റൊരു കേസും വനിതകൾക്കെതിരെ എടുത്തിട്ടുണ്ട്.

ആർട്ടിക്കിൾ 134 പ്രകാരം ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ മൂന്ന് മാസം വരെ തടവും കുറഞ്ഞത് 100 മുതൽ പരമാവധി 300 കുവൈത്ത് ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കും.

Gulf news: Womans Booked in Kuwait for Insulting and Threatening Public Employee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT