Gulf

യെമനില്‍ മലയാളി യുവതി ഭര്‍ത്താവിനെ 110 കഷണമായി വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

സനാ: യമനില്‍ മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി കഷണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി. നൂറ്റി പത്തു കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. യമനിലെ അല്‍ ദൈദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊല്ലങ്കോടു സ്വദേശിനിയായ നിമിഷപ്രിയയാണ് ക്രൂരമായ കൊലപാതം നടത്തിയത്. 

നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണു സമീപവാസികള്‍ വിവരമറിഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും നിമിഷപ്രിയ രക്ഷപ്പെട്ടിരുന്നു. നിമിഷ പ്രിയയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അല്‍ ദൈദ് പൊലീസ് അറിയിച്ചു.

അല്‍ ദൈദില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്ന നിമിഷ പ്രിയ ഭര്‍ത്താവിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതായാണ് പരാതി. ഇന്നലെയാണ് താമസിക്കുന്ന ഫ്‌ലാറ്റിനു മുകളിലെ കുടിവെള്ള ടാങ്കില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആശുപത്രി നല്‍കിയ ഫ്‌ലാറ്റില്‍ ആയിരുന്നു കൊലപാതകം. ഒരു വര്‍ഷം മുമ്പാണ് ഇരുപത്തിയെട്ടുവയസ്സുകാരിയായ നിമിഷ കൂടെ ജോലിചെയ്യുകയായിരുന്ന യമന്‍ സ്വദേശിയെ വിവാഹം കഴിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT