India

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ടുപേര്‍ക്ക് ജീവപര്യന്തം

2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ടുപേര്‍ക്ക് ജീവപര്യന്തം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ടുപേര്‍ക്ക് ജെയ്പൂരിലെ എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇവര്‍ കുറ്റക്കാരാണെന്നുള്ള കോടതി വിധി വന്നത്. 

കേസിലെ വേറൊരു പ്രതിയായ സ്വാമി അസീമാന്ദയെ കോടതി വെറുതെ വിടുകയും പ്രതിയായ സുനില്‍ ജോഷി നേരത്തേ കൊല്ലപ്പെട്ടതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 459 രേഖകള്‍ പരിശോധിച്ച കോടതി 149 സാക്ഷികളെയാണ് വിസ്തരിച്ചത്.

ഗൂഡാലോചന, മതവിദ്വേഷം പ്രചരിപ്പിക്കല്‍, സ്‌ഫോടകവസ്തു നിയമം, യുഎപിഎ തുടങ്ങിയ കുറ്റങ്ങാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 2007 ഒക്ടോബര്‍ 11ന് ഖ്വാജാ മൊയ്തീന്‍ ചിസ്തിയുടെ ദര്‍ഗയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ മൂന്ന് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്