അജ്മീര്‍ സ്‌ഫോടനം: സ്വാമി അസീമാനന്ദ കുറ്റവിമുക്തന്‍ 

2007ലെ അജ്മീര്‍ സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് പ്രചാരക് സ്വാമി അസീമാനന്ദയെ എന്‍ഐഎ കോടതി വെറുതെ വിട്ടു
അജ്മീര്‍ സ്‌ഫോടനം: സ്വാമി അസീമാനന്ദ കുറ്റവിമുക്തന്‍ 


ജയ്പൂര്‍: 2007ലെ അജ്മീര്‍ സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് പ്രചാരക് സ്വാമി അസീമാനന്ദയെ എന്‍ഐഎ കോടതി വെറുതെ വിട്ടു. കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 2007 ഒക്ടോബര്‍ 11ന് അജ്മീറിലെ ദര്‍ഗയിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മൂന്ന് തീര്‍ത്ഥാടകര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയു ചെയതിരുന്നു. 

കേസില്‍ 149 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. സുനില്‍ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപത് എ്ന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.സുനില്‍ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

2011 ലാണ് എന്‍ഐഎ ഈ കേസിെന്റ അന്വേഷണം ഏറ്റെടുത്തത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനാണ് സ്വാമി അസീമാനന്ദയെന്നാണ് മുമ്പ് എന്‍ഐഎ പറഞ്ഞിരുന്നത്. ഇതിനുള്ള തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്പുരിലെ പ്രത്യേക എന്‍ഐഎ കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

ഹൈദരാബാദിലെ മക്ക മസ്ജിദില്‍ ഉണ്ടായ സ്‌ഫോടനത്തിലും 70 പേരുടെ മരണത്തിന് കാരണമായ സംഝോത എക്‌സ്‌പ്രെസ്സ് സ്‌ഫോടനത്തിലും അസീമാനന്ദ പ്രതിയാണ്. സംഝോത എക്‌സ്‌പ്രെസ്സ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2010ല്‍ അസീമാനന്ദയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com