India

ഓടുന്ന കാറിലി‌രുന്ന് യുവതികൾക്ക് നേരെ ആസിഡ് ആക്രമണം

ഒരാളെ മാത്രം ലക്ഷ്യം വെച്ചായിരുന്നില്ല ആക്രമമെന്നും കൂട്ടത്തെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടതെന്നും പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഓടുന്ന ടാക്​സിയിൽ നിന്നും യുവതികൾക്ക്​ നേരെ ആസിഡ്​ ആക്രമണം. പണ്ടിറ്റ്യ റോഡിന്​ സമീപത്തുവച്ചാണ്​ യുവതികളെ അജ്ഞാത സംഘം ആക്രമിച്ചത്​. ഇന്നലെ രാത്രിയിലാണ് സംഭവം. റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച്​ യുവതികളടക്കം ആറ്​ പേർക്ക്​​​ പൊള്ളലേറ്റു.

നാട്ടുകാർ ടാക്​സിയെ പിന്തുടർന്നെങ്കിലും വണ്ടിയുപേക്ഷിച്ച്​ ഡ്രൈവറടക്കമുള്ള സംഘം കടന്നുകളയുകയായിരുന്നു. ഒരാളെ മാത്രം ലക്ഷ്യം വെച്ചായിരുന്നില്ല ആക്രമമെന്നും കൂട്ടത്തെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടതെന്നും പൊലീസ് പറഞ്ഞു. ഗുരുതരമല്ലാത്ത പരിക്കായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി പെൺകുട്ടികളെ വിട്ടയച്ചു. ആസിഡിൽ നിന്നേൽക്കുന്ന തരത്തിലല്ലാത്ത പൊള്ളലായതിനാൽ അക്രമികൾ ഉപയോഗിച്ച ദ്രാവകം പൊലീസ്​ ശേഖരിച്ച്​ ടെസ്റ്റിനയച്ചിട്ടുണ്ട്​.

ആക്രമികൾ സഞ്ചരിച്ച ടാക്​സി പിടിച്ചെടുത്തെന്നും രബീന്ദ്ര സരോവർ പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ സാക്ഷികളടുടെയും ഇരകളുടെയും മൊഴികൾ എടുത്തുകൊണ്ടിരിക്കുകയാണെന്നും കൊൽക്കത്ത ഡെപ്യൂട്ടി കമീഷ്​ണർ മീരജ്​ ഖാലിദ്​ അറിയിച്ചു. പ്രതികളെ ഉടൻതന്നെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സമീപ പ്രദേശങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു. ഡ്രൈവറായിരുന്ന റിക്കി മൊണ്ടൽ എന്നയാൾക്കായി വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്​. അയാളുടെ താമസസ്ഥലം കണ്ടെത്തിയെന്നും​ പൊലീസ്​ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍