ശ്രീനഗര്: ജമ്മു കശ്മീരില് നടന്ന ഏറ്റുമുട്ടലില് സുരക്ഷാ സേന വധിച്ച രണ്ട് ഭീകരര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ, നിയമ നടപടിക്രമങ്ങളുടെ ഭാഗമായി ഭീകരരില് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇപ്പോള് പുറത്തുവന്നതെന്ന് ജമ്മു കശ്മീര് പൊലീസ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കുല്ഗാമില് ശനിയാഴ്ചയാണ് ഏറ്റുമുട്ടല് നടന്നത്. തുടര്ച്ചയായി ദിവസങ്ങളില് ജമ്മു കശ്മീരില് ഭീകരരുമായി ഏറ്റുമുട്ടല് തുടരുകയാണ്. ഇന്നലെ കുല്ഗാമില് നടന്ന ഏറ്റുമുട്ടലില് രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവര്ക്ക് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള റിപ്പോര്ട്ടാണ് പുറത്തുവന്നത്.
ഭീകര സംഘടനയായ ഹിസ്ബുള് മുജാഹിദീന്റെ പ്രവര്ത്തകരാണ് ഇരുവരും. ഭീകരര് ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates